സി, ഡി നിലവറകള്‍ തുറക്കാം: കോടതി

വ്യാഴം, ഫെബ്രുവരി 23, 2012, 16:57 [IST]
Padmanabhaswami Temple
ദില്ലി: ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ സി, ഡി നിലവറകള്‍ വിദഗ്ധ സമിതിക്ക് ആവശ്യാനുസരണം തുറക്കാവുന്നതാണ് എന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മഹാനിധി കണ്ടെത്തിയ ക്ഷേത്രത്തിലെ കണക്കെടുപ്പ് തിങ്കളാഴ്ച രാവിലെ ആരംഭിച്ചിരുന്നു.

ഇ, എഫ് നിലവറകള്‍ തുറന്നാണ് മൂല്യനിര്‍ണ്ണയം ആരംഭിച്ചത്. എന്നാല്‍ നിയമക്കുരുക്കുകള്‍ കാരണം സി, ഡി നിലവറകള്‍ ഇപ്പോള്‍ തുറക്കില്ല എന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ വിദഗ്ധ സമിതിയ്ക്ക് സി, ഡി നിലവറകള്‍ തുറക്കാം എന്ന് കോടതി ഉത്തരവായിരിക്കുന്നു.

തിരുവനന്തപുരം സബ് കോടതി നിയമിച്ച അഭിഭാഷകരുടെ സാന്നിധ്യം ഈ നിലവറകള്‍ തുറക്കുമ്പോള്‍ ആവശ്യമില്ല എന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഈ അഭിഭാഷകര്‍ സമിതിക്ക് പ്രവര്‍ത്തിക്കണം എന്നും കോടതി ആവശ്യപ്പെട്ടു.

ഈ അഭിഭാഷക കമ്മീഷന്‍ വിദഗ്ധ സമിതിയുമായി സഹകരിച്ചില്ലെങ്കില്‍ മാറ്റാന്‍ സമിതിക്ക് അധികാരമുണ്ടായിരിക്കും എന്നും സുപ്രീം കോടതി വിധിച്ചു.

English summary
C, D vaults can be open and evalaute if the expert team feels it is necesasry, says Supreme Court here on Thursday. the evaluation of treasure found in the vaults of the temple.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
    Upcoming Matches
SL Vs PAK - 1st Twenty20 Fri 1st Jun Int2020
SL Vs PAK - 2nd Twenty20 Sun 3rd Jun Int2020
ENG Vs WI - 3rd Test at Edgbaston Thu 7th Jun Test