തിരുവനന്തപുരം: ടൈറ്റാനിയം കമ്പനിയിലെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം. തിരുവനന്തപുരം വിജിലന്‍സ് കോടതി പികെ ഹനീഫയാണ് ഈ ഉത്തരവിട്ടത്. ജൂണ്‍ 25 നകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസം വേണമെന്നായിരുന്നു വിജിലന്‍സ് ആവശ്യപ്പെട്ടത്. ഈ ആവശ്യം കോടതി തള്ളിക്കളഞ്ഞു.
ടൈറ്റാനിയം കമ്പനിയിലെ നവീകരണ പദ്ധതികളില്‍ അഴിമതിയുണ്ടെന്നാരോപിച്ച് കമ്പനിയിലെ മുന്‍ ജീവനക്കാരനായ എന്‍ ജയന്‍ നല്‍കിയ ഹര്‍ജിയിന്‍മേലാണ് കോടതിയുടെ ഉത്തരവ്. കേസില്‍ ജയന്റെ മൊഴി രേഖപ്പെടുത്താന്‍ വിജിലന്‍സ് തയ്യാറായില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന്
ജയന്റെ മൊഴി വ്യാഴാഴ്ച തന്നെ രേഖപ്പെടുത്തണമെന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ ആരോപണവിധേയരായ കേസാണിത്.





















