Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

തീവണ്ടി പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി 49 മരണം

Posted by:
Published: Thursday, February 23, 2012, 11:36 [IST]

 

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയില്‍ നിയന്ത്രണംവിട്ട തീവണ്ടി പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി 49 പേര്‍ മരിച്ചു. അപകടത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ചയാണ് ദുരന്തമുണ്ടായത്.

അര്‍ജന്റീനയില്‍ കഴിഞ്ഞ ഒരു ദശകത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണിത്. ചുരുങ്ങിയത് 550 പേര്‍ക്കെങ്കിലും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടരില്‍ ഒരു കുഞ്ഞുമുണ്ട്. അപകടമസമയത്ത് തീവണ്ടിയ്ക്കുള്ളില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അര്‍ജന്റീനയിലുണ്ടാകുന്ന അഞ്ചാമത്തെ ട്രെയിന്‍ അപകടമാണിത്.

ട്രെയിനിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് കരുതുന്നു. മണിക്കൂറില്‍ 26 കിലോമീറ്റര്‍ വേഗത്തിലെത്തിയ തീവണ്ടി പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ എഞ്ചിനും പിറകിലുള്ള കോച്ചുകളും പൂര്‍ണമായും തകര്‍ന്നു. ഒരു ബോഗി ആറ് മീറ്ററോളം മറ്റൊന്നിന്റെ ഉള്ളിലേയ്ക്ക് കയറിപ്പോയി. ഏറെ പണിപ്പെട്ടാണ് ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയ യാത്രക്കാരെ രക്ഷപ്പെടുത്താനായത്.

English summary
A packed train slammed into the end of the line in Buenos Aires' busy Once station Wednesday, killing 49 people and injuring hundreds of morning commuters in Argentina's worst train accident in decades.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter