കുമാരസ്വാമി ഭര്‍ത്താവാണെന്ന് നടി രാധിക

വെള്ളി, ഫെബ്രുവരി 24, 2012, 14:56 [IST]
kumaraswamy, radhika
ബാംഗളൂര്‍: ജനതാദള്‍-എസ് സംസ്ഥാന അധ്യക്ഷന്‍ എച്ച്ഡി കുമാരസ്വാമി തന്റെ ഭര്‍ത്താവാണെന്ന് നടിയും സംവിധായകയുമായ രാധിക ആവര്‍ത്തിച്ചു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

തങ്ങള്‍ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുകയാണ്. കുമാരസ്വാമിയുമായുള്ള ബന്ധത്തില്‍ തനിയ്ക്ക് ഷാമ്മിക എന്നൊരു മകളുണ്ടെന്നും മംഗലാപുരം സ്വദേശിയായ രാധിക പറഞ്ഞു.

രാഷ്ട്രീയത്തില്‍ തനിയ്ക്ക് താത്പര്യമില്ല. കുമാരസ്വാമിയ്ക്ക് സിനിമകളോട് താത്പര്യമുണ്ട്. തങ്ങള്‍ ഒന്നിച്ചിരുന്ന് സിനിമകള്‍ ആസ്വദിക്കാറുണ്ടെന്നും രാധിക അഭിമുഖത്തില്‍ പറഞ്ഞു.

നടിയുടെ വെളിപ്പെടുത്തല്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി കൂടിയായ കുമാരസ്വാമിയുടെ രാഷ്ട്രീയഭാവിയെ മോശമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞവര്‍ഷമാണ് രാധിക-കുമാരസ്വാമി ബന്ധത്തെ കുറിച്ച് ആദ്യമായി വാര്‍ത്ത പുറത്തു വന്നത്. ഇത് വന്‍ വിവാദത്തിന് വഴിയൊരുക്കി. അതേസമയം ബഹുഭാര്യാത്വം രഹസ്യമാക്കി വച്ച കുമാരസ്വാമിയ്ക്ക് ലോക്‌സഭാംഗമായിരിക്കാന്‍ യോഗ്യതയില്ലെന്നും അദ്ദേഹത്തെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജി അടുത്ത മാസം കോടതി പരിഗണിക്കും. ഇതിനിടെയാണ് രാധിക പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുന്നത്.

English summary
Radhika has finally broken her silence on her marriage to former Chief Minister and JD(S) State President, HD Kumaraswamy. The actress-turned-producer has said that she is happily married to him and there is not any reason why she should hide about her relationship.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
    Upcoming Matches
SL Vs PAK - 1st Twenty20 Fri 1st Jun Int2020
SL Vs PAK - 2nd Twenty20 Sun 3rd Jun Int2020
ENG Vs WI - 3rd Test at Edgbaston Thu 7th Jun Test