അരുണിന്റെ നിയമനം: റിപ്പോര്‍ട്ട് മാര്‍ച്ച് 8ന്

വെള്ളി, ഫെബ്രുവരി 24, 2012, 15:14 [IST]
Arun Kumar
ഐസിടി അക്കാദമി ഡയരക്ടറായി പ്രതിപക്ഷ നേതാവിന്റെ മകന്‍ വിഎ അരുണ്‍ കുമാറിനെ നിയമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം അന്വേഷിക്കുന്ന നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് മാര്‍ച്ച് 8ന് സമര്‍പ്പിക്കും.

വെള്ളിയാഴ്ച ഉണ്ടായിരുന്ന വി.ഡി സതീശന്‍ അധ്യക്ഷനായ സമിതിയുടെ സിറ്റിംഗിലാണ് ഈ തീരുമാനം ഉണ്ടായത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പ് മാര്‍ച്ച് 2ന് ഒരു സിറ്റിംഗ് കൂടി ഉണ്ടാവും എന്നും സമിതി അറിയിച്ചു.

ഇതിനിടെ മൊഴിപ്പകര്‍പ്പ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നു സമിതിയിലെ ഇടത് അംഗങ്ങള്‍ ആവശ്യപ്പെട്ടു. പിറവം തിരഞ്ഞെടുപ്പിന് മുമ്പ് റിപ്പോര്‍ട്ട് പുറത്തു വിടില്ല.

അരുണ്‍ കുമാര്‍, വിഎസ്, എംഎ ബേബി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നെല്ലാം സമിതി നേരത്തെ തെളിവെടുത്തിരുന്നു.

English summary
The Assembly Committee presided over by V.D Satheeshan will submit the report on March 8th. The Committeee is probing the controvercian apponit ment of Opposition Leader VS Achuthanandan's son VA Arun Kumar as Director of ICT Academy.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
    Upcoming Matches
SL Vs PAK - 1st Twenty20 Fri 1st Jun Int2020
SL Vs PAK - 2nd Twenty20 Sun 3rd Jun Int2020
ENG Vs WI - 3rd Test at Edgbaston Thu 7th Jun Test