പിറവത്ത് ചട്ടലംഘനം നടന്നതായി എല്‍ഡിഎഫ്

വെള്ളി, ഫെബ്രുവരി 24, 2012, 12:46 [IST]
Pinarayi-VS
പിറവം: പിറവത്ത് ജയിച്ചാല്‍ അനൂപ് ജേക്കബിനെ മന്ത്രിയാക്കാമെന്ന ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവനയ്‌ക്കെതിരെ എല്‍ഡിഎഫ്. ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും അവര്‍ പറഞ്ഞു.

പ്രസ്താവന കമ്മീഷണ്‍ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം ആര്യാടന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ടലംഘനം തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. ആര്യാടന്റെ പ്രസ്താവനയെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കണം.

പിറവത്ത് യുഡിഎഫ് വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തുന്നു.യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്നു കിട്ടുന്ന ലിസ്റ്റ് പ്രകാരമാണ് വോട്ടര്‍മാരെ ചേര്‍ക്കുന്നത്. ഒട്ടേറെ അനര്‍ഹര്‍ വോട്ടര്‍പട്ടികയില്‍ കയറിക്കൂടിയിട്ടുണ്ടെന്നും പിണറായി ആരോപിച്ചു.

പിറവത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരുടെ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
English summary
LDF filed complaint against Aryadan Muhammed's statement. They accuded his statment is against election code of conduct.,
User Comments
Valsan Menon 24 Feb 2012 04:54 pm
ആര്യാടന്‍ മുഹമ്മെദിന് തെറ്റ് പറ്റി
[ പ്രതികരണം എഴുതൂ ]
    Upcoming Matches
SL Vs PAK - 1st Twenty20 Fri 1st Jun Int2020
SL Vs PAK - 2nd Twenty20 Sun 3rd Jun Int2020
ENG Vs WI - 3rd Test at Edgbaston Thu 7th Jun Test