മഹാനിധി: സി നിലവറ തിങ്കളാഴ്ച തുറക്കും

വെള്ളി, ഫെബ്രുവരി 24, 2012, 11:42 [IST]
Padmanabhaswami Temple
തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സി നിലവറ തിങ്കളാഴ്ച തുറക്കും. നിലവറകളിലെ നിധിയുടെ കണക്കെടുക്കാനായി സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.

സി, ഡി നിലവറകളിലെ കണക്കെടുക്കാന്‍ ഇന്നലെ വിദഗ്ധ സമിതിക്ക് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഈ അവസരത്തില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് തിങ്കളാഴ്ച സി നിലവറ തുറന്ന കണക്കെടുക്കാന്‍ സമിതി തീരുമാനിച്ചത്.

അതേ സമയം ഇ, എഫ് നിലവറകളിലെ കണക്കെടുപ്പ് ഇന്നും തുടരും എന്നും സമിതി അറിയിച്ചു. ഇ, എഫ് നിലവറകളിലെ കണക്കെടുപ്പിന് ഉപയോഗിച്ച അതേ കമ്പ്യൂട്ടറുകള്‍ തന്നെയായിരിക്കും സി നിലവറയിലെ കണക്കെടുപ്പിനും ഉപയോഗിക്കുക.

തിരുവനന്തപുരം സബ്‌കോടതിയുടെ ഉത്തരവു പ്രകാരം പൂട്ടി മുദ്ര വെച്ചിരിക്കുന്നതിനാല്‍ സി, ഡി നിലവറകളിലെ കണക്കെടുപ്പിന് തടസ്സമുണ്ടെന്ന വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത് പരിഗണിച്ചാണ് വ്യാഴാഴ്ച സുപ്രീം കോടതി ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചത്.

സബ്‌കോടതി നിയോഗിച്ച അഭിഭാഷക സമിതിയുടെ സാന്നിധ്യം നിലവറകള്‍ തുറക്കുമ്പോള്‍ ആവശ്യമില്ല എന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. വിദഗ്ധ സമിതിക്ക് ആവശ്യമെന്നു തോന്നുകയാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും സി, ഡി നിലവറകള്‍ തുറക്കാമെന്നും കോടതി പറഞ്ഞു.
English summary
The C vault of Sree Padmanabhaswami temple will be open on Moday, declared the expert committee on Friday after a special meeting regarding thursday's Supreme Court verdict giving permission to the expert committee to open the C and D vaults at any time if it is needed.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
    Upcoming Matches
SL Vs PAK - 1st Twenty20 Fri 1st Jun Int2020
SL Vs PAK - 2nd Twenty20 Sun 3rd Jun Int2020
ENG Vs WI - 3rd Test at Edgbaston Thu 7th Jun Test