ചെന്നൈ ഏറ്റുമുട്ടല്‍: മരിച്ചയാള്‍ ജീവനോടെയുണ്ട്!

ശനി, ഫെബ്രുവരി 25, 2012, 12:57 [IST]
ചെന്നൈ: ചെന്നൈയില്‍ ബാങ്ക് കൊള്ളസംഘത്തെ വെടിവച്ചതുമായി ബന്ധപ്പെട്ടുണ്ടായത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണം ശക്തമാവുന്നു. വെടിവയ്പ്പില്‍ മരിച്ച അഞ്ച് പേരുടെ മേല്‍വിലാസവും പൊലീസ് പുറത്തു വിട്ടിരുന്നു. എന്നാല്‍ ഇവയില്‍ പലതും വ്യാജമാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.

കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ ബിഹാര്‍ സ്വദേശികളും ഒരാള്‍ പശ്ചിമബംഗാളില്‍ നിന്നുള്ളയാളുമാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാല്‍ യുവാക്കളുടെ ഫോട്ടോകളും തിരിച്ചറിയല്‍ കാര്‍ഡിലെ വിലാസങ്ങളും വ്യാജമാണെന്നാണ് ഇരുസംസ്ഥാനങ്ങളിലേയും ഡിജിപിമാര്‍ അറിയിക്കുന്നത്.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ബിഹാര്‍ ബാജിപ്പൂര്‍ സ്വദേശിയായ ചന്ദ്രികാ റായ് ആണെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. ഇത് പ്രകാരം അന്വേഷിച്ചപ്പോള്‍ ചന്ദ്രികാ റായ് എന്നൊരാള്‍ ബാജിപ്പൂരില്‍ ഉള്ളതായി വ്യക്തമായി.

കാര്‍ ഡ്രൈവറായ ഇയാള്‍ ഒരിക്കല്‍ പോലും ചെന്നൈയില്‍ എത്തിയിട്ടില്ലെന്നും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
English summary
Officials trying to trace the identities of the five men killed in an alleged encounter in Chennai on Thursday have so far met with little success as the addresses they recovered have been found to be fake. While four of the men belonged to Bihar, one was from West Bengal.,
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
    Upcoming Matches
SL Vs PAK - 1st Twenty20 Fri 1st Jun Int2020
SL Vs PAK - 2nd Twenty20 Sun 3rd Jun Int2020
ENG Vs WI - 3rd Test at Edgbaston Thu 7th Jun Test