വിഡി സതീശന്‍ സമിതിക്ക് അരുണ്‍ കുമാറിന്റെ കത്ത്

ശനി, ഫെബ്രുവരി 25, 2012, 12:56 [IST]
VA Arun Kumar
തിരുവനന്തപുരം: നിയമസഭാ സമിതിക്ക് വിഎ അരുണ്‍ കുമാറിന്റെ കത്ത്. ഐസിടി നിയനം സംബന്ധിച്ച കേസില്‍ സമിതി അന്തിമ തീരുമാനം എടുക്കുന്നതിനു മുമ്പ് തനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്.

കേസുമായി ബന്ധപ്പെട്ട് വിവിധ വ്യക്തികള്‍ നല്‍കിയ മൊഴികളുടെ പകര്‍പ്പ് ലഭ്യമാക്കണം എന്നും കത്തില്‍ അരുണ്‍ കുമാര്‍ ആവശ്യപ്പെട്ടു.

ഐസിടി ഡയരക്ടര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാരിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദം കേള്‍ക്കുന്നതിന് നിയോഗിച്ച പ്രത്യേക നിയമസഭാ സമിതി വെള്ളിയാഴ്ച യോഗം ചേര്‍ന്നിരുന്നു.

യോഗത്തില്‍ കേസുമായി ബന്ധപ്പെട്ട സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 8ന് സമര്‍പ്പിക്കാന്‍ തീരുമാനമായിരുന്നു. ഈ സാഹചര്യത്തിലാണ് അരുണ്‍ കുമാര്‍ സമിതിക്ക് കത്ത് നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പ് വിഡി സതീശന്‍ അധ്യക്ഷനായ സമിതി മാര്‍ച്ച് 2ന് ഒരിക്കല്‍ കൂടി യോഗം ചേരുന്നുണ്ട്.

English summary
VA Arun Kumar has given a letter to the VD Satheeshan Committee requesting to consider what he has to tell before taking any final decision regarding the controversial case of ICT Director's appointment. He also requested to get copies of the statements of other people regarding this case.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
    Upcoming Matches
SL Vs PAK - 1st Twenty20 Fri 1st Jun Int2020
SL Vs PAK - 2nd Twenty20 Sun 3rd Jun Int2020
ENG Vs WI - 3rd Test at Edgbaston Thu 7th Jun Test