Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ബസ്സില്‍ നിന്നും തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു

Posted by:
Published: Monday, February 27, 2012, 11:46 [IST]

 Youth Thrown Out Of Moving Bus Dies Aid0032
 

ഭോപ്പാല്‍: ടിക്കറ്റിന് അഞ്ച് രൂപ കൂടുതല്‍ ഈടാക്കിയത് ചോദ്യം ചെയ്തതിന് ഓടുന്ന ബസ്സില്‍ നിന്നും കണ്ടക്ടര്‍ പുറത്തേക്ക് തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു. മധ്യപ്രദേശിലെ സത്‌ന ജില്ലയിലാണ് സംഭവം.

റാംപൂര്‍ സ്വദേശിയായ സുബ്ബം സിങ്ങ് (21)മരിച്ചത്. പൊലീസ്് സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഫലം അറിയാനായി സത്‌ന ജില്ലാ ആസ്ഥാനത്തെത്തിയതായിരുന്നു സുബ്ബം സിങ്.

സത്‌നയില്‍ നിന്ന് റേവയിലേക്കുള്ള ബസ്സില്‍ കയറിയ സുബ്ബം സിങ്ങിനോട് സാധാരണ നിരക്കായ 20 രൂപയ്ക്ക് പകരം 25 രൂപയുടെ ടിക്കറ്റ് കണ്ടക്ടര്‍ നല്‍കി. ഇതിനെ സുബ്ബം സിങ് ചോദ്യം ചെയ്തത് തര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കും നീളുകയും ഒടുവില്‍ കണ്ടക്ടര്‍ ഇയാളെ പിടിച്ച് പുറത്തേക്ക് തള്ളുകയുമായിരുന്നു. റോഡിലെ ഡിവൈഡറില്‍ തലയടിച്ചുവീണ സുബ്ബം സിങ് തല്‍ക്ഷണം മരിച്ചു.

സഹയാത്രികര്‍ വിവരമറിച്ചതിനെ തുടര്‍ന്ന് പൊലീസ് ബസ് കസ്റ്റഡിയിലെടുത്ത് ഡ്രൈവറെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഒളിവില്‍പ്പോയ കണ്ടക്ടറെ ഇതുവരെ പിടികൂടാനായിട്ടില്ല.

English summary
A 21-year-old youth travelling in a bus in Madhya Pradesh's Satna district was killed on Sunday as the conductor threw him out of the running vehicle after an argument over an extra Rs.5 fare, police said
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST