Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കിളിരൂര്‍ പുനരന്വേഷണം വേണ്ടെന്ന് ഹൈക്കോടതിയും

Posted by:
Published: Monday, February 27, 2012, 14:27 [IST]

 No Further Probe Kiliroor Cae Aid0032
 

കൊച്ചി: കിളിരൂര്‍ പീഡനക്കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. സിബിഐ കോടതി ഉത്തരവിനെതിരേ ശാരിയുടെ മാതാപിതാക്കള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയാണു കോടതി തള്ളിയത്.

പരാതി അടിസ്ഥാനരഹിതമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. തുടരന്വേഷണ ആവശ്യം നിരസിച്ച തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി വിധി ഹൈകോടതി ശരിവെക്കുകയായിരുന്നു.

വിചാരണ നടപടികള്‍ നീട്ടിക്കൊണ്ട് പോകാനുള്ള ശാരിയുടെ മാതാപിതാക്കളുടെ ശ്രമം സംശയകരമാണെന്നും മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ തുടരന്വേഷണത്തിന് ഉത്തരവിടേണ്ടതുള്ളുവെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണ തുടങ്ങി ഏറെ കഴിഞ്ഞപ്പോഴാണ് പരാതി വന്നതെന്നും അപ്പോഴേക്കും ഏറെക്കുറെ തെളിവെടുപ്പുകള്‍ കഴിഞ്ഞിരുന്നുവെന്നും കോടതി വ്യക്തമാക്കി.

നേരത്തേ കേസന്വേഷണം ശരിയായ രീതിയില്‍ പുരോഗമിച്ചിരുന്നെങ്കില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ സാധിച്ചേനെയെന്നും കേസ് സിബിഐ വീണ്ടും അന്വേഷിക്കണമെന്നും ശാരിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. വൈദ്യ ശാസ്ത്ര രംഗത്തെ അനാസ്ഥ മൂലമുണ്ടായ ആസൂത്രിതമായ കൊലപാതകമാണിതെന്നും അവര്‍ ആരോപിച്ചിരുന്നു.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Preliminary Final , Feroz Shah Kotla, Delhi
Match starts at 08:00 pm IST