തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സി നിലവറ കണക്കെടുപ്പിനായി തുറന്നു. ക്ഷേത്രാവശ്യങ്ങള്‍ക്കും പ്രത്യേക ചടങ്ങുകള്‍ക്കും ഉപയോഗിക്കുന്ന വസ്തുക്കളാണ് നിലവറയിലുള്ളത്.
തിരുവനന്തപുരം സബ് കോടതി പതിച്ച സീല്‍ അഭിഭാഷക കമ്മീഷണര്‍മാരെത്തി നീക്കം ചെയ്യുകയായിരുന്നു. ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരം സംരക്ഷിക്കാനാവശ്യമായ പുതിയ അറ നിര്‍മ്മിക്കാനും തീരുമാനമായിട്ടുണ്ട്.
അറ നിര്‍മ്മിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത് റിസര്‍വ് ബാങ്കിലെ വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘമാണ്. പദ്ധതി സംബന്ധിച്ച ചെലവു വിവരങ്ങള്‍ സംഘം മൂല്യനിര്‍ണ്ണയ സമിതിയെ അറിയിക്കും. മൂന്നാഴ്ചയ്ക്കകം അറനിര്‍മ്മാണത്തെ കുറിച്ചുള്ള വിവരങ്ങള്‍ സുപ്രീം കോടതിയെ അറിയിക്കും.





















