ദില്ലി: പെട്രോളിന് നാലു രൂപയും ഡീസലിന് രണ്ടു രൂപയും ഉടന്‍ വിലവര്‍ധിപ്പിക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച എണ്ണക്കമ്പനികളുടെ ശുപാര്‍ശ ഇപ്പോള്‍ സര്‍ക്കാറിന്റെ പരിഗണനയിലാണുള്ളത്.
പ്രതിദിനം 410 കോടിയുടെ നഷ്ടമാണുണ്ടാവുന്നതെന്നും എത്രയും വേഗം വിലവര്‍ധിപ്പിക്കണമെന്നും കമ്പനികള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കഴിയാതെ വിലവര്‍ധനവിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്.
അന്താരാഷ്ട്രവില കുത്തനെ ഉയര്‍ന്നിട്ടും കഴിഞ്ഞ രണ്ടുമാസവും ഇന്ധനവിലയില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന ന്യായമാണ് എണ്ണക്കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്നത്. അതേ സമയം യുപി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഉടന്‍ തന്നെ എണ്ണ വിലവര്‍ധനവ് പ്രഖ്യാപിച്ചാല്‍ പിറവം അടക്കം അഞ്ചു മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി ലഭിക്കുമെന്ന ആശങ്കയും സജീവമാണ്. തിരഞ്ഞെടുപ്പ് വരെ വിലവര്‍ധനവിനെ പിടിച്ചുനിര്‍ത്താനും സര്‍ക്കാറിന് സാധിക്കില്ല.





























