ദില്ലി: യുപിഎ സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ രാജ്യത്തെ 11 ട്രേഡ്‌യൂനിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി. തിങ്കളാഴ്ച അര്‍ധരാത്രി ആരംഭിച്ച സമരം 24 മണിക്കൂര്‍ തുടരും. പാല്‍, പത്രം, കുടിവെള്ളം, ആശുപത്രികള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് അനുകൂലസംഘടനയായ ഐഎന്‍ടിയുസിയും ബിജെപി സംഘടനയായ ബിഎംഎസും ഇടതുപക്ഷ സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് പണിമുടക്ക് നടത്തുന്നത് ചരിത്രത്തിലാദ്യമായാണ്. സമരം ശക്തമായി തുടര്‍ന്നാല്‍ രാജ്യത്തെ ബാങ്കിങ്, ട്രാന്‍സ്‌പോര്‍ട്ട്, പോസ്റ്റല്‍ മേഖലകള്‍ സ്തംഭിക്കും.
തൊഴില്‍നിയമങ്ങള്‍ ഉറപ്പാക്കുക, വിലക്കയറ്റം തടയുക, കരാര്‍ തൊഴില്‍ അവസാനിപ്പിക്കുക, ഓഹരിവിറ്റൊഴിവാക്കുന്നത് നിര്‍ത്തുക, അസംഘടിതമേഖലയിലെ തൊഴിലാലികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാജ്യത്തെ 50 കോടിയോളം ജനങ്ങള്‍ പണിമുടക്കിനിറങ്ങിയിട്ടുള്ളത്.





















