Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പാകിസ്താന്‍: ബസ്സിനു നേരെ വെടിവെപ്പ്, 18 മരണം

Posted by:
Published: Tuesday, February 28, 2012, 14:18 [IST]

 

ലാഹോര്‍: വടക്കന്‍ പാകിസ്താന്‍ ജില്ലയായ കൊഹിസ്താനില്‍ ബസ്സിനു നേരെയുണ്ടായ വെടിവെപ്പില്‍ 18 പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  റാവല്‍പിണ്ടിയില്‍ നിന്നും വടക്കന്‍ നഗരമായ ഗില്‍ജിതിലേക്കുള്ള ബസ്സാണ് അജ്ഞാതസംഘം ആക്രമിച്ചത്. കോഹിസ്താന്‍ മേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യമില്ലെങ്കിലും തൊട്ടടുത്തു കിടക്കുന്ന സ്വാത് വാലി താലിബാന്റെ നിയന്ത്രണത്തിലാണ്.

റോഡിന്റെ ഇരുവശവും നിലയുറപ്പിച്ച തോക്കുധാരികള്‍ വിവേചനരഹിതമായി ബസ്സിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഈ ബസ്സിനു നേരെ ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടില്ല.

അതേ സമയം ഷിയാ വിഭാഗത്തിനു നേരെയുള്ള സുന്നി ആക്രമണമായി ഇതിനെ ചിത്രീകരിക്കുന്നുണ്ട്. കൊല്ലപ്പെട്ടവരെല്ലാം തന്നെ ഷിയാ വിഭാഗത്തിലുള്ളവരാണ്.

English summary
Gunmen have opened fire on a bus in the northern Pakistani district of Kohistan, killing at least 18 people and injuring seven, officials say
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 2 , Eden Gardens, Kolkata
Mumbai Indians won by 4 wickets
2nd Test , Headingley, Leeds
Play stopped for day.