Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കെജ്രിവാള്‍ വോട്ട് ചെയ്യാത്തതില്‍ പ്രതിഷേധം

Posted by:
Published: Wednesday, February 29, 2012, 12:10 [IST]

 29 Kejriwal Up Election Voter List Aid0199
 

ലഖ്‌നൗ: വോട്ടു ചെയ്യാതെ ഗോവയിലേക്കു പുറപ്പെട്ട കെജിരിവാള്‍ പ്രതിഷേധം ഭയന്ന് ബൂത്തിലെത്തിയെങ്കിലും, വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ടു ചെയ്യാതെ മടങ്ങി.

ചൊവ്വാഴ്ചയാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. യുപി ആറാം ഘട്ട വോട്ടെടുപ്പില്‍ വോട്ടു ചെയ്യാതെ ഗോവയിലേക്ക് പുറപ്പെട്ടതായിരുന്ന ഈ അണ്ണാ ഹസാരെ സംഘാംഗം. എന്നാല്‍ ഒരു കൂട്ടം ആള്‍ക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ സംഗതി വിവാദമാകും എന്നു ഭയന്ന കെജ്രിവാള്‍ വിമാനത്താവളത്തില്‍ നിന്ന് തിരിച്ച് പോളിംഗ് ബൂത്തിലേക്കു വരികയായിരുന്നു.

ബൂത്തിലെത്തിയപ്പഴാണ് വോട്ടര്‍ ലിസ്റ്റില്‍ പേരില്ല എന്ന് അറിഞ്ഞത്. അങ്ങനെ വോട്ട് ചെയ്യാതെ മടങ്ങി. സാഹിബാ ബാദ് മണ്ഡലത്തിലെ കൗശാംബി ബൂത്തിലാണ് സംഭവം അരങ്ങേറിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെജിരിവാളിന് ഇവിടെയായിരുന്ന വോട്ട്.

തന്റെ കൈയില്‍ തിരഞ്ഞടുപ്പു കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെന്നും, ഇതിനു മുമ്പ് എല്ലാ തിരഞ്ഞെടുപ്പുകളിലും താന്‍ വോട്ടു ചെയ്തിട്ടുണ്ടെന്നും പറഞ്ഞ കെജ്രിവാള്‍ ഇത്തവണ വോട്ട് ചെയ്യാന്‍ സാധിക്കാത്തതില്‍ വിഷമം ഉണ്ടെന്നും പറഞ്ഞു.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter