Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കശ്മീര്‍ വിഷയം മരവിപ്പിച്ചാല്‍?

Posted by:
Published: Wednesday, February 29, 2012, 15:53 [IST]

 

ശ്രീനഗര്‍: അടുത്ത പത്തുവര്‍ഷത്തേക്ക് കാശ്മീര്‍ എന്ന തര്‍ക്ക വിഷയം ഫ്രീസറില്‍ സൂക്ഷിക്കാന്‍ ഇന്ത്യയും പാകിസ്താനും തയ്യാറായാല്‍ എന്തു സംഭവിക്കും? കഴിഞ്ഞ കുറെ ദിവസങ്ങളായി ജമ്മുകശ്മീരില്‍ ഇതുസംബന്ധിച്ച ചൂടേറിയ ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

കശ്മീര്‍ എന്ന തര്‍ക്കവിഷയം മരവിപ്പിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാകും. ഇതോടെ മേഖലയില്‍ സമാധാനവും സന്തോഷവും തിരികെ വരുമെന്ന് നാട്ടുകാരില്‍ ഭൂരിഭാഗവും പ്രതീക്ഷിക്കുന്നു.

എന്നാല്‍ ഈ നീക്കത്തോട് വിഘടനവാദികള്‍ക്ക് യോജിപ്പില്ല. കശ്മീര്‍ വിഷയത്തെ അങ്ങനെ മൂടിവയ്ക്കാനൊന്നും കഴിയില്ല. ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ വിഷയം. കശ്മീരിന് രാഷ്ട്രീയമായ അവകാശങ്ങള്‍ ലഭിക്കേണ്ടതുണ്ട്-കശ്മീര്‍ നേതാക്കള്‍ വ്യക്തമാക്കി.

കശ്മീര്‍ എന്ന പ്രശ്‌നത്തിനു പരിഹാരം കാണുന്നതിനേക്കാള്‍ അതിനെ വലിച്ചുനീട്ടി കൊണ്ടുപോകുന്നതിനാണ് ഇന്ത്യ എന്നും ശ്രമിച്ചിട്ടുള്ളതെന്ന് അവര്‍ കുറ്റപ്പെടുത്തി.

ഇരുരാജ്യങ്ങളും പരസ്പരം വിശ്വസിക്കുന്ന അവസ്ഥയിലെത്തിയാല്‍ കാശ്മീര്‍ സംബന്ധിച്ച് ഫലപ്രദമായി ഒരു കരാറിലെത്താനാവുമെന്നാണ് ഇരുരാജ്യങ്ങളിലെയും പ്രമുഖ രാഷ്ട്രീയകക്ഷികളുടെ അഭിപ്രായം.

English summary
Have India and Pakistan decided to freeze the Kashmir dispute for 10 years and move ahead on improving relations with each other? A hot debate is doing the rounds in Jammu and Kashmir these days, with the common man saying peace and the unique Kashmiri identity should be prime considerations in any such move.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST