Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സിപിഎം നിലനില്‍ക്കുന്നത് പണിമുടക്കുകളിലൂടെ: മമത

Posted by:
Published: Wednesday, February 29, 2012, 11:13 [IST]

 Mamata Strike Cpm Kolkata Failure Aid0199
 

കൊല്‍ക്കത്ത: വിനാശകരമായ ബന്ദിന് ഭാവിയില്ലെന്നു മമത ബാനര്‍ജി. ചൊവ്വാഴ്ച ട്രേഡ് യൂണിയനുകള്‍ നടത്തിയ പണിമുടക്ക് പരാജയമായിരുന്നു എന്നു അഭിപ്രായപ്പെടുകയായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി.

ഭാവിയില്‍ ഇത്തരം പണിമുടക്കുകള്‍ നടത്താതിരിക്കാന്‍ ഇടതു സംഘടനകള്‍ക്ക് ഈ പരാജയം ഒരു പാഠമാവട്ടെ എന്നും മമത പറഞ്ഞു.

ബംഗാളിനു മാത്രമല്ല രാജ്യത്തിനു തന്നെയും ബന്ദ് ഭൂഷണമല്ല എന്നു പറഞ്ഞ മമത ഇനി പണിമുടക്കുകള്‍ നടക്കാതിരിക്കട്ടെ എന്നു പ്രത്യാശ പ്രകടിപ്പിച്ചു.

ബന്ദുകളിലൂടെയാണ് ചില പാര്‍ട്ടികള്‍ നിലനില്‍ക്കുന്നത് എന്ന് സിപിഎംനെ പേരെടുത്തു പറയാതെ മമത ആരോപിച്ചു.

ഭൂരിപക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പണിമുടക്കു ദിവസം ഓഫീസിലെത്തിയിരുന്നു, കടകമ്പോളങ്ങള്‍ അധികവും തുറന്നു പ്രവര്‍ത്തിച്ചിരുന്നു എന്നൊക്കെ മമത പണിമുടക്ക് പരാജയമായിരുന്നു എന്നു സ്ഥാപിക്കുന്നതിലേക്കുള്ള തെളിവുകളായി നിരത്തി.

English summary
Claiming that Tuesday's 'Left-sponsored bandh' has 'failed' in West Bengal for the first time in 35 years, Chief Minister Mamata Banerjee said 'destructive' bandhs were not the future and it ended on the same day.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Rajiv Gandhi International Stadium, Uppal, Hyderabad
Sunrisers won by 5 wickets
IPL, Subrata Roy Sahara Stadium, Gahunje
Pune Warriors won by 38 runs
1st Test , Lord's Cricket Ground, St John's Wood
England won by 170 runs