Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പിറവത്ത് ജേക്കബിന്റെ ഭാര്യയും പത്രിക നല്‍കും

Posted by:
Published: Wednesday, February 29, 2012, 12:03 [IST]

 

പിറവം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പിറവം മണ്ഡലത്തില്‍ അന്തരിച്ച മുന്‍മന്ത്രി ടി.എം ജേക്കബിന്റെ ഭാര്യ ഡെയ്‌സിയും പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന്റെ ഡമ്മി സ്ഥാനാര്‍ഥിയായാണ് ഡെയ്‌സി പത്രിക സമര്‍പ്പിക്കുക. യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അപ്രതീക്ഷിതമായ ഈ നീക്കം.

ഏതെങ്കിലും കാരണത്താല്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയാല്‍ പകരം മത്സരിക്കുന്നതിനാണ് ഡമ്മി സ്ഥാനാര്‍ത്ഥിയെ നിയോഗിക്കുന്നത്. സൂക്ഷ്മ പരിശോധനയില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയുടെ പത്രിക അംഗീകരിച്ചു കഴിഞ്ഞാല്‍ ഡമ്മി പത്രിക പിന്‍വലിക്കും.

ജോണി നെല്ലൂരിനോട് പത്രിക നല്‍കാനാണ് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടതെങ്കിലും പാര്‍ട്ടി ചെയര്‍മാന്‍ പദവി വഹിക്കുന്നതിനാല്‍ മത്സരത്തിനില്ലെന്ന് ജോണി അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡെയ്‌സിയെ ഡമ്മി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്.

ഡെയ്‌സിയുടെ പത്രികാ സമര്‍പ്പണം പല അഭ്യൂഹങ്ങളും പ്രചരിക്കുന്നതിന് കാരണമായിട്ടുണ്ടെങ്കിലും അനൂപ് തന്നെയായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു

English summary
Deisy, Wife of TM Jacob will Submit nomination in Piravom Byelection.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Subrata Roy Sahara Stadium, Gahunje
Pune Warriors: 71 / 1, 8.5 Overs
1st Test , Lord's Cricket Ground, St John's Wood
New Zealand: 1 / 1, 1.4 Overs
IPL, Rajiv Gandhi International Stadium, Uppal, Hyderabad
Match starts at 08:00 pm IST