തിരുവനന്തപുരം: അമിട്ട് പൊട്ടി പത്തു പേര്‍ക്കു പരിക്കേറ്റു. ചിറയന്‍കീഴ് തെങ്ങുവിള ദേവീക്ഷേത്രത്തിലെ മത്സരകമ്പത്തിനിടെയാണ് അപകടമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയ്ക്കായിരുന്നു സംഭവം.
അമ്പലത്തിനുള്ളില്‍ ഉറങ്ങി കിടന്നവരുടെ ദേഹത്താണ് അമിട്ടു പൊട്ടിത്തെറിച്ചത്. അപകടത്തില്‍ പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.





























