Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പുലിയെ കുടുക്കാനിറങ്ങിയ കുട്ടന്‍ കുടുങ്ങും

Posted by:
Published: Wednesday, February 29, 2012, 12:00 [IST]

 

റാന്നി: ആങ്ങമുഴിയില്‍ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിയ്ക്കുന്നതിനിടെ പുള്ളിപ്പുലി ചത്ത സംഭവത്തില്‍ നാട്ടുകാര്‍ക്കെതിരെ കേസെടുക്കും. മൂഴിയാര്‍ വനമേഖലയില്‍നിന്നു നാട്ടിലിറങ്ങിയ നാലുവയസുള്ള പുലിക്കുട്ടിയെ പിടികൂടാന്‍ വനപാലകര്‍ തന്നെ കൊണ്ടുവന്ന കുട്ടന്‍ എന്നയാള്‍ ഉള്‍പ്പെടെ 25 പേര്‍ക്കെതിരെയാണ് കേസെടുക്കുക.

പുലി ശ്വാസം മുട്ടിയാണ് ചത്തതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പുലിയുടെ ദേഹത്ത് ഒന്‍പതിടത്ത് ഏറ് കൊണ്ടുള്ള മുറിവുമുണ്ട്. പുലിയെ കുടുക്കാന്‍ ശ്രമിച്ച കുട്ടനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് ഡിഎഫ്ഒ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരിയ്ക്കുന്നത്.

കൊല്ലം സ്വദേശിയായ കുട്ടന്‍ പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. പുലിയിറങ്ങിയത് അറിഞ്ഞ് നാട്ടുകാരും വനപാലകരും അറിയിച്ചതിനെ തുടര്‍ന്നാണ് കുട്ടന്‍ ആങ്ങമുഴിയില്‍ എത്തിയത്.

ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട പുലിയെ കൊലപ്പെടുത്തിയതിനു ജാമ്യം കിട്ടാന്‍ സാധ്യതയില്ലാത്ത വകുപ്പുകള്‍ പ്രകാരം വനംവകുപ്പ് കേസെടുത്തിരിക്കുന്നത്. കേസെടുത്തില്ലെങ്കില്‍ നിയമക്കുരുക്കില്‍പ്പെടുന്നത് തങ്ങളാണെന്ന് പറഞ്ഞ് ഇതേ വനപാലകരും കൈ മലര്‍ത്തുകയാണ്. നിലവിലുള്ള നിയമവ്യവസ്ത അനുസരിച്ച് പ്രത്യേക സംരക്ഷണം അര്‍ഹിക്കുന്ന വന്യമൃഗ വിഭാഗത്തില്‍പ്പെട്ട ജീവിയാണ് പുലി.

പുലിയെ കീഴടക്കുന്നതിനിടെയില്‍ കുട്ടനു കടിയേറ്റിരുന്നു. ഇയാള്‍ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍നിന്നു പുറത്തിറങ്ങിയാല്‍ കുട്ടന്‍ അകത്താകും.

English summary
A leopard that strayed into human habitat in Anangamoozhy, a village near the Ranni Forest area in Kerala’s Pathanamthitta district on Tuesday suffocated to death after the local people’s efforts to humble it
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Rajiv Gandhi International Stadium, Uppal, Hyderabad
1st Test , Lord's Cricket Ground, St John's Wood
IPL, Subrata Roy Sahara Stadium, Gahunje
Pune Warriors won by 38 runs