Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പിറവം വിധിയെഴുതുന്നത് 1.83 ലക്ഷം പേര്‍

Posted by:
Published: Wednesday, February 29, 2012, 10:04 [IST]

 

കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പിറവം മണ്ഡലത്തില്‍ വവോട്ടര്‍മാരുടെ എണ്ണം 1.83 ലക്ഷം. ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം 1,78,869 വോട്ടര്‍മാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്.

ഫെബ്രുവരി 25 ന് ഹിയറിങ് പൂര്‍ത്തീകരിച്ചപ്പോള്‍ 4,230 വോട്ടര്‍മാര്‍ കൂടി പട്ടികയില്‍ ഇടംനേടി. ഇവരെ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടികയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തിന് വിധേയമായി ബുധനാഴ്ച പ്രസിദ്ധീകരിക്കുന്നത്.

വിശദമായ പരിശോധനയില്‍ അനര്‍ഹരെന്ന് കണ്ടെത്തിയവരെ ഒവസാനഘട്ടത്തില്‍ ഒഴിവാക്കിയാണ് രൂപം നല്‍കിയത്. ഇരട്ടിപ്പുകള്‍ പരിശോധിച്ച് തീര്‍ത്തും കുറ്റമറ്റതാക്കിയാണ് പട്ടിക പ്രസിദ്ധീകരിയ്ക്കുക.

അന്തിമ വോട്ടര്‍പട്ടിക തയാറാക്കുന്നതിന്റെ മുന്നോടിയായി അപേക്ഷകളുടെ പരിശോധനയും വിചാരണയും 25 നകം പൂര്‍ത്തീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിറവത്ത് മൊത്തം 1,75,995 വോട്ടര്‍മാരായിരുന്നു. 87,326 പുരുഷന്മാരും 88,669 സ്ത്രീകളും. അതിനുശേഷം 434 പേര്‍ കൂടി പട്ടികയില്‍ പേരു ചേര്‍ത്തിരുന്നു.

English summary
The final voters’ list for the by-election to the Piravom Assembly constituency will be published today. The nominations could be submitted between 11 a.m. and 3 p.m. on working days till today.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
Match starts at 03:30 pm IST