Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വീടുമാറിക്കയറിയ പൊലീസുകാരനെ പിടികൂടി

Posted by:
Published: Wednesday, February 29, 2012, 10:51 [IST]

 Policemen Liquor Custody Aid0167
 

റാന്നി: മദ്യലഹരിയില്‍ വീടുമാറിക്കയറിയ പൊലീസുകാരനെ നാട്ടുകാര്‍ പിടികൂടി. റാന്നി സ്റ്റേഷനിലെ പൊലീസുകാരനാണ് ചൊവ്വാഴ്ച രാത്രിയില്‍ വീടുമാറിപ്പോയത്.

രാത്രി 11.20ഓടെ ഇയാള്‍ കോളെജ് റോഡിലുള്ള ഒരു വീടിന്റെ അടുക്കളഭാഗത്തെ ജനലില്‍ തട്ടി വിളിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ ബഹളം വച്ച് ആളെ കൂട്ടി. ആളുകള്‍ കൂടിയപ്പോള്‍ വീടിന്റെ ഗേറ്റിനരികിലായി ഇരിക്കുകയായിരുന്നു പൊലീസുകാരന്‍.

കള്ളനാണെന്നു കരുതി നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തു. പൊലീസുകാരനാണെന്ന് ഇയാള്‍ അറിയിച്ചു. തുടര്‍ന്ന് അടുത്തുള്ള സ്റ്റേഷനില്‍ വിവരം അറിയിച്ചു. പൊലീസുകാരെത്തി ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

പരിശോധനയില്‍ സംഭവ സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Himachal Pradesh Cricket Association Stadium, Dharmasala
Kings XI Punjab: 131 / 2, 15 Overs
1st Test , Lord's Cricket Ground, St John's Wood
New Zealand: 207 / 9, 68.3 Overs
IPL, M Chinnaswamy Stadium, Bangalore
Match starts at 08:00 pm IST