വാഷിങ്ടണ്‍: മഹാത്മഗാന്ധിയ്ക്ക് ജ്ഞാനസ്‌നാനം നല്‍കിയെന്ന വെളിപ്പെടുത്തല്‍ വിവാദമാവുന്നു. യുഎസിലെ മോര്‍മോണ്‍ സഭയാണ് മരണാനന്തരം ഗാന്ധിജിയ്ക്ക് ജ്ഞാനസ്‌നാനം നല്‍കിയതെന്നാണ് വെളിപ്പെടുത്തല്‍. മോര്‍മോണ്‍ സഭയെ കുറിച്ച് ഗവേഷണം നടത്തിയ ഹെലന്‍ റാഡ്‌കെയാണ് ഇ്ക്കാര്യം പുറത്തുവിട്ടത്.
സഭയുടെ രേഖകള്‍ പ്രകാരം 1996 മാര്‍ച്ച് 27ന് ഗാന്ധിജിയ്ക്ക് ജ്ഞാനസ്‌നാനം നല്‍കി. സോള്‍ട്ട് ലേക്ക് സിറ്റിയിലുള്ള സഭയുടെ ആസ്ഥാനത്താണ് ജ്ഞാനസ്‌നാനം നടന്നത്. ഇതിന്റെ രേഖകള്‍ താന്‍ കണ്ടിട്ടുണ്ടെന്നാണ് ഹെലന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍ പിന്നീട് ഇവ സഭാറെക്കോര്‍ഡില്‍ നിന്ന് നീക്കം ചെയ്തു. ഇതില്‍ നിന്ന് ഇക്കാര്യം പരസ്യമാക്കാന്‍ സഭയ്ക്ക് ഉദ്ദേശമില്ലെന്നാണ് താന്‍ മനസ്സിലാക്കിയിരുന്നതെന്നും ഹെലന്‍ പറയുന്നു.
മുന്‍പ് മോര്‍മോണ്‍ സഭാംഗമായിരുന്ന ഹെലനെ പിന്നീട് സഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. വിവാദ വെളിപ്പെടുത്തല്‍ ഹിന്ദു സംഘടനകളെ ഞെട്ടിച്ചു.



























