കൊച്ചി: പിറവം ഉപതിരഞ്ഞെടുപ്പില്‍ പ്രമുഖ സ്ഥാനാര്‍ഥികളുടെ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ അംഗീകരിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം.ജെ. ജേക്കബ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബ് എന്നിവരുടേയും അനൂപിന്റെ ഡമ്മി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ അമ്മ ഡെയ്‌സി ജേക്കബിന്റേയും പത്രികകള്‍ അംഗീകരിച്ചു.
അതേസമയം യു ഡി എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന്റെ അപരന്റെ പത്രിക തള്ളി. ഇയാളുടെ എസ് എസ്എല്‍സി ബുക്കില്‍ അച്ഛന്റെ പേര് ചാക്കോ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അനൂപ് ജേക്കബ് എന്ന പേരിലാണ് ഇയാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്.
ഇക്കാര്യം യുഡിഎഫ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് തര്‍ക്കത്തിന് വഴിയൊരുക്കിയതോടെ ഉച്ചയ്ക്ക് ശേഷം ഇക്കാര്യം പരിശോധിക്കാമെന്ന് അറിയിക്കുകയായിരുന്നു.





















