Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പാകിസ്താനില്‍ സ്‌ഫോടനം, 23 മരണം

Posted by:
Published: Friday, March 2, 2012, 20:09 [IST]

 Suicide Bomb Attack Pakistan 23 Killed Aid0178
 

പേഷവാര്‍: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലുണ്ടായ ചാവേറാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നു നില്‍ക്കുന്ന തിരാഹ് താഴ്‌വരയിലാണ് ആക്രമണമുണ്ടായത്.

തീവ്രവാദസംഘടനകള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിനു കാരണമെന്ന് കരുതുന്നു. ലഷ്‌കര്‍ ഇ ഇസ്ലാം എന്ന സംഘടന പ്രവര്‍ത്തകരെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി സംഘം ഒന്നിച്ചുകൂടിയപ്പോഴായിരുന്നു പൊട്ടിത്തെറിയുണ്ടായത്. കൊല്ലപ്പെട്ടവരില്‍ സിവിലിയന്മാരും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ആക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ താലിബാനാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇരുവിഭാഗവും താഴ്‌വരയുടെ നിയന്ത്രണത്തിനായി പോരാടി കൊണ്ടിരിക്കുകയായിരുന്നു. സര്‍ക്കാറിന് തീര്‍ത്തും നിയന്ത്രണമില്ലാത്ത ഈ മേഖലയില്‍ കള്ളക്കടത്തും തട്ടികൊണ്ടുപോകലും കഞ്ചാവ് കൃഷിയും വ്യാപകമാണ്.

English summary
In Pakistan a suicide bomber killed 23 people, many of them believed to be militants
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Rajiv Gandhi International Stadium, Uppal, Hyderabad
Sunrisers won by 5 wickets
IPL, Subrata Roy Sahara Stadium, Gahunje
Pune Warriors won by 38 runs
1st Test , Lord's Cricket Ground, St John's Wood
England won by 170 runs