Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

തിരുവനന്തപുരത്ത് എടിഎമ്മുകള്‍ നിശ്ചലം

Posted by:
Published: Sunday, March 4, 2012, 11:42 [IST]

 Atm Not Working Thiruvananthapura Aid0178
 

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഭൂരിഭാഗം എടിഎമ്മുകളും പ്രവര്‍ത്തനരഹിതമായത് ആളുകളെ വട്ടം കറക്കി. ബസ് സ്റ്റാന്റ്, റയില്‍വേ, എയര്‍പോര്‍ട്ട്, ഹോട്ടലുകള്‍, ആശുപത്രികള്‍ എന്നീ പ്രധാനപ്പെട്ട സ്ഥലങ്ങളിലുള്ള എടിഎമ്മുകളാണ് ശനിയാഴ്ച മുതല്‍ പ്രവര്‍ത്തിയ്ക്കാത്തത്. സാങ്കേതിക കാരണം തിരിച്ചറിയാന്‍ പറ്റാത്തതുകൊണ്ട് പല എടിഎമ്മുകളും ഇപ്പോഴും പ്രവര്‍ത്തനസജ്ജമാക്കാന്‍ പറ്റിയിട്ടില്ല.

ഇത്രയും സമയം എടിഎമ്മുകള്‍ പ്രവര്‍ത്തിക്കിക്കാതിരുന്നിട്ടും ബാങ്കുകള്‍ ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കാത്തത് ഉപഭോക്താക്കളെ കുപിതരാക്കിയിട്ടുണ്ട്. പലരും ഉടന്‍ ശരിയാകുമെന്ന പ്രതീക്ഷയില്‍ എടിഎമ്മിനു മുന്നില്‍ സമയം ചെലവഴിച്ചതിന്റെ ദേഷ്യം തീര്‍ത്തത് കാര്യം തിരക്കിയെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ്.

പല ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തിയവരാണ് എടിഎമ്മില്‍ നിന്നു പണമെടുക്കാനാവാതെ വലഞ്ഞത്. യാത്രക്കുള്ള പണം പോലുമില്ലാതെ ബുദ്ധിമുട്ടായെ ഏറെ പേരുണ്ട്.

English summary
Most of the Automated Teller Machines (ATMs) in the heart of this capital city had not been working since yesterday
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 2nd Test at Headingley Fri 24th May Test
Indian Premier League 2013 - 3rd Preliminary Final at Eden Gardens Fri 24th May IPL
Indian Premier League 2013 - Final at Eden Gardens Sun 26th May IPL