Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വില്‍പ്പന സമ്മര്‍ദ്ദം, വിപണി താഴോട്ട്

Posted by:
Published: Monday, March 5, 2012, 16:51 [IST]

 Sensex 17363 Donw 274 Nifty 5280 Aid0178
 

മുംബൈ: ആഗോളവിപണിയിലെ തണുത്ത പ്രതികരണം, ഇന്ത്യന്‍ സര്‍വീസ് മേഖലയെ കുറിച്ച് മോശം റിപ്പോര്‍ട്ടുകള്‍, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍, ചൈനീസ് ജിഡിപി പ്രഖ്യാപനം എന്നിവ ചേര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയെ ചുവപ്പിച്ചു.

വില്‍പ്പന തുടങ്ങിയതുമുതല്‍ തന്നെ കാപ്പിറ്റല്‍ ഗുഡ്‌സ്, മെറ്റല്‍, ബാങ്ക്, പവര്‍ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമായിരുന്നു. അതേ സമയം ഫാര്‍മ സ്റ്റോക്കുകളും ചുരുക്കം ചില എഫ്എംസിജി ഓഹരികളും വന്‍ നഷ്ടത്തെ തടഞ്ഞുനിര്‍ത്തി. സെന്‍സെക്‌സ് 274.12 പോയിന്റ് താഴ്ന്ന് 17362.87ലും നിഫ്റ്റി 79.05 കുറഞ്ഞ് 5280.35ലും ക്ലോസ് ചെയ്തു.

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന വാര്‍ത്തകള്‍ അനില്‍ അംബാനി ഗ്രൂപ്പിനെ മുന്നോട്ടുയര്‍ത്തി. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് പവര്‍ എന്നീ ഓഹരികള്‍ അഞ്ചു ശതമാനത്തോളം മുന്നോട്ടുകയറി. സീ എന്റര്‍ടെയ്ന്‍മെന്റ്, കാസ്‌ട്രോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികള്‍ക്കും നല്ല ദിവസമായിരുന്നു.

യുനൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ്, സിന്റക്‌സ് ഇന്‍ഡസ്ട്രീസ്, ഹിന്ദ് കോപ്പര്‍, ഇഐഎച്ച് ലിമിറ്റഡ്, പാന്റലൂണ്‍ റീട്ടെയില്‍ ഓഹരികള്‍ ഏഴുശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി.

English summary
The Sensex closed at 17363, down 274 points from its previous close, and the Nifty shut shop at 5280, down 79 points.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
Indian Premier League 2013 - Final at Eden Gardens Sun 26th May IPL
IRE Vs PAK - 2nd ODI at Castle Avenue Sun 26th May ODI
ENG Vs NZ - 1st ODI at Lord's Cricket Ground Fri 31st May ODI