Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

'പതിവു പരിശോധന' കഴിഞ്ഞ് സോണിയ തിരിച്ചെത്തി

Posted by:
Published: Monday, March 5, 2012, 16:06 [IST]

 Sonia Treatment America Congress Returned Aid0199
 

ദില്ലി: 'പതിവു പരിശോധന'യ്ക്കായി അമേരിക്കയിലേക്കു പോയ കോണ്‍ഗ്രസ് അധ്യക്ഷ തിരിച്ചെത്തി. ആറു മാസം മുന്‍പു നടന്ന സര്‍ജറിക്കു ശേഷം ഫെബ്രുവരി 27നാണ് സോണിയ അമേരിക്കയ്ക്കു പോയിരുന്നത്.

പതിവു പരിശോധനയ്ക്കു വേണ്ടിയാണ് സോണിയ പോയത് എന്നാണ് കോണ്‍ഗ്രസ് വക്താവ് ജനാര്‍ദന്‍ ദ്വിവേദി ഇതിനെ കുറിച്ചു മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞിരുന്നത്.

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ തുടങ്ങുന്നതിന് ഒരു ദിവസം മുന്‍പേയാണ് സോണിയ ഇന്ത്യയില്‍ തിരിച്ചെത്തിയിരിക്കുന്നത്.

സോണിയ ഗാന്ധി തിരിച്ചെത്തി, അവര്‍ക്ക് കുഴപ്പമൊന്നും ഇല്ല എന്നും അറിയിച്ചത് ജനാര്‍ദന്‍ ദ്വിവേദി തന്നെയാണ്.

2011 ആഗസ്തിലാണ് അതീവ രഹസ്യമായി സോണിയ അമേരിക്കയില്‍ ചികിതിസയ്ക്കു പോയത്. സോണിയക്ക് സര്‍ജറി കഴിഞ്ഞു എന്നല്ലാതെ അസുഖത്തിന്റെ സ്വഭാവം എന്താണ് എന്നു ഒരു സൂചനയും ഇന്നു വരെ ആര്‍ക്കും ലഭിച്ചിട്ടില്ല.

കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന രഹസ്യ സ്വഭാവം ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. സോണിയയുടെ അഭാവത്തില്‍ രാഹുല്‍ ഗാന്ധിക്കും, എകെ ആന്റണിക്കും, ജനാര്‍ദന്‍ ദ്വിവേദി അഹമദ് പട്ടേല്‍ എന്നിവര്‍ക്കായിരുന്നു ചുമതലകള്‍. എന്നാല്‍ ഇത്തവണ വെറും അഞ്ചു ദിവസത്തേക്കുള്ള സന്ദര്‍ശനമായതിനാല്‍ ഇത്തരം ചുമതലാ കൈമാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല.

English summary
Congress chief Sonia Gandhi, who had gone abroad for a “routine check up” on Februrary 27 following a surgery six months back, returned on Monday. Ms. Gandhi returned a day before the counting of votes in the elections to five states including crucial Uttar Pradesh. She had extensively campaigned in UP, Punjab and Uttarakhand.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Himachal Pradesh Cricket Association Stadium, Dharmasala
Mumbai Indians decided to field
1st Test , Lord's Cricket Ground, St John's Wood
New Zealand: 158 / 5, 52.5 Overs
IPL, M Chinnaswamy Stadium, Bangalore
Match starts at 08:00 pm IST