ലഖ്‌നൊ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മായാവതി രാജിസന്നദ്ധത പ്രകടിപ്പിച്ചു. ഗവര്‍ണര്‍ ബന്‍വാരി ലാല്‍ ജോഷിയെ നേരില്‍ കണ്ടാണു രാജിസന്നദ്ധത അറിയിച്ചത്.
നിയമസഭയിലേക്കു നടന്ന വോട്ടെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ ബിഎസ് പിക്കു തിരിച്ചടിയാണുണ്ടായത്. സമാജ്‌വാദി പാര്‍ട്ടി വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കന്നത്. ആദ്യഘട്ട വോട്ടെണ്ണലില്‍ ബിജെപി മുന്നിട്ടു നിന്നെങ്കിലും നിലമെച്ചപ്പെടുത്തി ബിഎസ്പി രണ്ടാമതെത്തിയിട്ടുണ്ട്.
ആകെയുള്ള 463 സീറ്റുകൡ 364 സീറ്റുകളില്‍ എസ്പിയ്ക്ക് 150 സീറ്റുകളില്‍ ലീഡുണ്ട്. 94 സീറ്റുകളുമായി ബിഎസപി രണ്ടാമതാണ്. 65 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ 43 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ളത്.




























