Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മദ്യപിച്ച് ട്രെയിനില്‍ കയറിയവര്‍ പൊലീസിനെ കടിച്ചു

Posted by:
Published: Wednesday, March 7, 2012, 14:13 [IST]

 

പാലക്കാട്: മദ്യപിച്ച് തീവണ്ടിയില്‍ കയറിയത് ചോദ്യം ചെയ്ത പൊലീസുകാരന് കടിയേറ്റു. റെയില്‍വേ പൊലീസ് കോണ്‍സ്റ്റബിള്‍ ദേവദാസിനെയാണ് മദ്യപന്‍മാര്‍ കടിച്ചത്. ചൊവ്വാഴ്ച രാത്രി അമൃത എക്‌സ്പ്രസിലായിരുന്നു സംഭവം.

പാലക്കാടു നിന്നാണ് സംഘം തീവണ്ടിയില്‍ കയറിയത്. ഇവരുടെ കൈവശം ടിക്കറ്റില്ലായിരുന്നു. തീവണ്ടിയില്‍ കയറിയ ഉടനെ ഇവര്‍ ബഹളം വയ്ക്കുകയും യാത്രക്കാരെ മര്‍ദ്ദിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്യാനെത്തിയതായിരുന്നു ദേവദാസ്.

ദേവദാസിന്റെ വലതു കയ്യിലെ ചെറുവിരലിലാണ് കടിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

മങ്കര കിഴക്കേക്കര പറമ്പ് വീട്ടില്‍ പരേതനായ മജീദിന്റെ മകന്‍ അബ്ദുള്‍ സലാം (20), എടത്തറ സി എസ് പുരം നടരാജന്റെ മകന്‍ രാമചന്ദ്രന്‍ (23), മങ്കര പ്ലാവിന്‍തൊടി വീട്ടില്‍ പത്മകുമാറിന്റെ മകന്‍ ആനന്ദബാബു (26) എന്നിവരാണ് അറസ്റ്റിലായത്.

English summary
Drunken people bit police officer at train.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Test , Lord's Cricket Ground, St John's Wood
New Zealand: 153 / 4, 49.4 Overs
IPL, Rajiv Gandhi International Stadium, Uppal, Hyderabad
Sunrisers won by 23 runs
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST