Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

Posted by:
Published: Wednesday, March 7, 2012, 9:48 [IST]

 Power Consumption Reaches All Time High Kerala Aid0032
 

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡിലെത്തി. ചൊവ്വാഴ്ച 60.05 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് വൈദ്യുതി ഉപഭോഗം 59 ദശലക്ഷം യൂണിറ്റിന്റെ മുകളില്‍ എത്തുന്നത്.

കനത്ത ചൂടും പരീക്ഷക്കാലവും ഉത്സവസീസണുമാണ് വൈദ്യുതിയുടെ ഉപയോഗം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്. തിരുവനപുരത്ത് നടക്കുന്ന ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ക്കായി നഗരം ദീപാലങ്കൃതമാക്കിയതും വൈദ്യുതി ഉപഭോഗം ഉയരുന്നതിന് കാരണമായിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.

വൈദ്യുതി ഉപയോഗം ഗണ്യമായി വര്‍ധിക്കുന്നത് കെഎസ്ഇബിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ പരമാവധി ഉപയോഗം കുറയ്ക്കണമെന്നും അല്ലാത്തപക്ഷം കനത്ത പ്രതിസന്ധി ഉണ്ടാവുമെന്നും ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.

English summary
Electricity consumption in Kerala reached all-time high on Wednesday, upsetting the calculations of the Kerala State Electricity Board (KSEB)
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST