Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഇനി എടിഎമ്മില്‍ നിന്ന് കേക്കും കഴിക്കാം

Posted by:
Published: Wednesday, March 7, 2012, 10:08 [IST]

 07 Atm Dispenses Cupcakes Aid0167
 

ലോസ്ആഞ്ചല്‍സ്: പാതിരാത്രിയ്ക്ക് കേക്കു കഴിയ്ക്കണമെന്ന് തോന്നിയാല്‍ ഇനി നേരെ എടിഎമ്മില്‍ കയറിയാല്‍ മതി. ഫ്രഷ് കപ്പ് കപ്പ് കേക്ക് ഉടനേ നിങ്ങളുടെ കൈയ്യിലെത്തും. ലോസ്ആഞ്ചല്‍സിലെ സ്പ്രിങ്കിള്‍ കപ്പ് കേക്ക് ബേക്കറിയാണ് ഇരുപത്തിനാല് മണിക്കൂറും കേക്ക് കഴിയ്ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കപ്പ് കേക്ക് ഓട്ടോമേറ്റ്‌സ് എന്ന പേരുള്ള മെഷീനില്‍ ഒരേ സമയം അറുനൂറു കേക്കുകള്‍ വരെ സൂക്ഷിക്കാനാവും. കേക്കുകള്‍ ഫ്രഷ് ആയിരിക്കുമെന്നും കഴിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമുണ്ടാകില്ലെന്നും കമ്പനിയധികൃതര്‍ പറയുന്നു.

ഇപ്പോള്‍ ലോസ്ആഞ്ചല്‍സില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാവുന്നത്. ഇതിന് നല്ല പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഉടന്‍ തന്നെ എല്ലാ പ്രമുഖ നഗരങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

English summary
Sprinkles Cupcakes in Los Angeles has brought two seemingly ordinary things together to make something quirky and unique. The automat can hold 600 cakes and will dispense freshly baked goodies 24 hours a day, as well as mixes, clothes and special treats for your pup.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Chennai Super Kings won by 48 runs