Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ജഗതിയുടെ ആരോഗ്യനിലയില്‍ പുരോഗതി

Posted by:
Published: Sunday, March 11, 2012, 12:23 [IST]

 Jagathy Accident Actor Kozhikode Hospital Aid0199
 

കോഴിക്കോട്: ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. എന്നാല്‍ അപകടനില തരണം ചെയ്തു എന്നു പറയാറായിട്ടില്ല.

48 മണിക്കൂര്‍ കൂടി വെന്റിലേഷനില്‍ നിരീക്ഷണത്തില്‍ വെച്ച ശേഷം അടുത്ത ശസ്ത്രക്രിയ നടത്തും എന്നും ബുള്ളറ്റിനിലുണ്ട്. ജഗതിയുടെ തുടയിലും കൈയിലും പൊട്ടലുണ്ട്. അതുപോലെ ശ്വാസകോശത്തിനും വൃക്കകള്‍ക്കും ക്ഷതമേറ്റിരുന്നു.

ശ്വാസകോശത്തിലുണ്ടായിരുന്ന ആന്തരിക രക്തസ്രാവം നിര്‍ത്താന്‍ നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനവും മെച്ചപ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെ തേഞ്ഞിപ്പാലം പാണമ്പ്രയിലായിരുന്നു ജഗതിയുടെ കാര്‍ അപകടത്തില്‍ പെട്ടത്. കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറിയാണ് അപകടം നടന്നിരിക്കുന്നത്. അതുവഴി വന്ന ഒരു ആംബുലന്‍സ് ആണ് അപകടത്തില്‍ പെട്ട ജഗതിയെയും ഡ്രൈവറെയും തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ചത്.

English summary
A team of doctors are frequently reviewing his condition. He has suffered serious injuries on his chest and abdomen and has been put on ventilator, doctors at the private hospital said.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Test , Lord's Cricket Ground, St John's Wood
England: 180 / 6, 59 Overs
IPL, M Chinnaswamy Stadium, Bangalore
Royal Challengers Bangalore won by 24 runs
IPL, Himachal Pradesh Cricket Association Stadium, Dharmasala
Kings XI Punjab won by 50 runs