Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വിഎസിനും എല്‍ഡിഎഫിനും മനോവീര്യം നഷ്ടപ്പെട്ടു

Posted by:
Published: Tuesday, March 13, 2012, 16:33 [IST]

 Ak Antony Vs Ldf Piravam Anoop Jacob Selvaraj Aid0199
 

പിറവം: അനൂപ് ജേക്കബിന്റെ വിജയം നൂറു ശതമാനം ഉറപ്പാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണി. പിറവത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

പിറവം യുഡിഎഫിന് അനുകൂലമാണ് എന്നും, സര്‍ക്കാരിനെ ശക്തിപ്പെടുത്താനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്നും പറഞ്ഞ അദ്ദേഹം ഇടതുമുന്നണിയുടെയും വിഎസിന്റെയും മനോവീര്യം നഷ്ടപ്പെട്ടു. ഇതുമൂലമാണ് വാക്കുകള്‍ പിഴക്കുന്നത്. ആന്റണി അഭിപ്രായപ്പെട്ടു.

മാര്‍ച്ച് 17ന് പിറവത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ പിറവത്ത് എത്തിയതായിരുന്നു ആന്റണി.

വിഎസ് ഒറ്റപ്പെട്ടു. വിഎസ് പടം മാത്രമായ പടത്തലവനാണ്. പടത്തലവന്‍ പറയുന്നത് ശിപായി പോലും കേള്‍ക്കുന്നില്ല. ആന്റണി പറഞ്ഞു.

ആര്‍ ശെല്‍വരാജിന്റെ രാജിയെ കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍, ശെല്‍വരാജിന്റെ ശരിയും തെറ്റും നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍ തീരുമാനിക്കും. സംഭവത്തെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന അറിവേയുള്ളൂ എന്നും പറഞ്ഞ് കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞു മാറി.

English summary
Anoop Jacob's victory in Piravam byelection is hundred percent confirmed, union Defence Minister AK Antony tols in a Press conference here in Piravam.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Test , Lord's Cricket Ground, St John's Wood
England: 180 / 6, 59 Overs
IPL, M Chinnaswamy Stadium, Bangalore
Royal Challengers Bangalore won by 24 runs
IPL, Himachal Pradesh Cricket Association Stadium, Dharmasala
Kings XI Punjab won by 50 runs