Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സ്വര്‍ണ്ണം വാങ്ങുന്നവരെ ആലുക്കാസ്‌ 'പറപ്പിക്കും'

Posted by:
Published: Thursday, March 15, 2012, 13:01 [IST]

 

കൊച്ചി: ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പുതിയൊരു മാര്‍ക്കറ്റിംങ് തന്ത്രം ആവിഷ്‌കരിച്ചിരിക്കുകയാണ് ജോയ് ആലുക്കാസ്. ജോയ് ആലുക്കാസിന്റെ ഏതെങ്കിലും ഷോറൂമില്‍ നിന്ന് അഞ്ചു ലക്ഷമോ അതിന് മുകളിലോ ഉള്ള തുകയ്ക്ക് ആഭരണം വാങ്ങുന്നവര്‍ക്ക് 'ജോയ് ജറ്റ്'സില്‍ പറക്കാമെന്നതാണ് പുതിയ ഓഫര്‍.

എന്നാല്‍ ഈ ഓഫറിന് ചില നിബന്ധനകള്‍ ബാധകമാണ്. അഞ്ചു ലക്ഷം രൂപയ്ക്ക് ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങിയാല്‍ മാത്രമേ ഈ ഓഫര്‍ ലഭിയ്ക്കൂ. മാത്രമല്ല രണ്ടു പേര്‍ക്കു മാത്രമേ ഈ ഓഫര്‍ പ്രകാരം യാത്ര ആസ്വദിക്കാനാവൂ.

ജോയ് ജറ്റ്‌സില്‍ മണിക്കൂറൊന്നിന് ഒന്നേകാല്‍ ലക്ഷം രൂപയാണ് നിരക്ക് എന്നത് വച്ചു നോക്കുമ്പോള്‍ ഇത് ഗംഭീരന്‍ ഓഫറാണെന്ന് ഉപഭോക്താക്കളും സമ്മതിക്കും. വെള്ളിയാഴ്ച മുതല്‍ ജോയ് ആലുക്കാസിന്റെ എല്ലാ ഷോറൂമുകളിലും ഈ ഓഫര്‍ പ്രാബല്യത്തില്‍ വരും.

English summary
In a bid to woo high end tourists, the Rs 5,000 crore Joy Alukkas group will launch its helicopter tour of Kochi, known as the Queen of the Arabian sea
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter