Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

റുഷ്ദി വരും,ഖാന്‍ ഇന്ത്യ റ്റുഡേ കോണ്‍ക്ലേവിനു ഇല്ല

Posted by:
Published: Thursday, March 15, 2012, 14:50 [IST]

 Salman Rushdie Imran Khan India Today Boycott Aid0199
 

ഇസ്ലാമാബാദ്: സല്‍മാന്‍ റുഷ്ദി പങ്കെടുക്കുന്നതിനാല്‍ മുന്‍ ക്രിക്കറ്ററും ഇപ്പോള്‍ രാഷ്ട്രീയക്കാരനുമായ ഇമ്രാന്‍ ഖാന്‍ ഇന്ത്യ റ്റുഡേ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നില്ല എന്നറിയിച്ചു.

ദില്ലിയില്‍ മാര്‍ച്ച് 16, വെള്ളിയാഴ്ച നടക്കാനിരിക്കുന്ന പരിപാടിയില്‍ വിവാദ എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദി പങ്കെടുക്കുന്നു എന്നറിഞ്ഞ ഉടന്‍ ഇമ്രാന്‍ ഖാന്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ല എന്നറിയിക്കുകയായിരുന്നു. തീരുമാനത്തിന്‍ പശ്ചാതാപം പ്രകടിപ്പിച്ചെങ്കിലും റുഷ്ദി പങ്കെടുക്കുന്ന ഒരു പരിപാടിയോടു സഹകരിച്ചാല്‍ അതു ലോക മുസ്ലിങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തും, ഇമ്രാന്‍ ഖാന്‍ വിശദീകരിച്ചു.

ചെവ്വാഴ്ച വൈകുന്നേരമാണ് ഖാന് പരിപാടിയുടെ പൂര്‍ണ്ണരൂപം ലഭിച്ചത്. റുഷ്ദിയുടെ സാന്നിധ്യത്തെ കുറിച്ച് അറിഞ്ഞതോടെ ബുധനാഴ്ച രാവിലെ തന്നെ തീരുമാനമെടുക്കുകയായിരുന്നു.

തന്റെ 'സാത്താന്റെ വചനങ്ങള്‍' എന്ന പുസ്തകത്തെ ചൊല്ലി സല്‍മാന്‍ റുഷ്ദിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചിരിക്കുകയാണ് ലോകത്തിലെ വിവിധ ഇസ്ലാമിക സംഘടനകള്‍.

English summary
Cricketer-turned-politician Imran Khan on Wednesday announced that he would not participate in the India Today Conclave beginning in New Delhi on Friday because controversial author Salman Rushdie would also be participating in the two-day event.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST