കൊച്ചി: വിഎസ് അച്യുതാനന്ദനെതിരെ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശവും, എകെ ആന്റണിക്കെതിരെ വിഎസ് നടത്തിയ പരാമര്‍ശവും തെറ്റായിപ്പോയി എന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
വിഎസ് എകെ ആന്റണിയെ മൗനിബാബ എന്നും, പിസി ജോര്‍ജ് വിഎസിനെ നിശ്ചല്‍ബാബ എന്നും വിളിച്ചതിനെ കുറിച്ചാണ് ചെന്നിതത്‌ല ഇങ്ങനെ പ്രതികരിച്ചത്.
അഞ്ചു വര്‍ഷം കേരളം ഭരിച്ചിട്ട് ഒന്നും ചെയ്യാത്ത വിഎസ് ആന്റണി ഒന്നും നല്‍കിയില്ല എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. ആന്റണി എന്തു നല്‍കി എന്നറിയാന്‍ എളമരം കരീമിനോട് ചോദിക്കണം. ഭരണ കാലത്തെ വ്യവഹാരി മാത്രമായിരുന്നു വിഎസ്. ചെന്നിത്തല ആരോപിച്ചു.





















