കണ്ണൂര്‍: സൗമ്യ കൊലപാത കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമി ജയില്‍ വാര്‍ഡന്‍മാരെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. വാര്‍ഡന്‍മാര്‍ക്കെതിരെ ഗോവിന്ദച്ചാമി വധഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുണ്ട്.
ഇഷ്ട ഭക്ഷണം നല്‍കുന്നില്ലെന്ന് പറഞ്ഞ് ഇയാള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജയിലില്‍ നിരാഹാര സമരം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണ ശ്രമം. തനിയ്ക്ക് കഞ്ചാവ് നല്‍കണമെന്നാവശ്യപ്പെട്ട് ഇയാള്‍ ജയില്‍ സൂപ്രണ്ടിന് കത്തെഴുതുകയും ചെയ്തു.
എല്ലാ ദിവസവും കഞ്ചാവ് ലഭിക്കാത്തതിനാല്‍ തനിയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും കഞ്ചാവ് തരാന്‍ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ തന്റെ അഭിഭാഷകനായ ബി.എ ആളൂരിനെ ബന്ധപ്പെട്ടു കോടതി ഉത്തരവ് സമ്പാദിച്ച് കഞ്ചാവ് എത്തിക്കണമെന്നുമായിരുന്നു ഗോവിന്ദചാമി കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. മുന്‍പ് ഇയാള്‍ ജയിലില്‍ ആത്മഹത്യ ചെയ്യാനും ശ്രമം നടത്തിയിരുന്നു.





























