Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ജഗതിയുടെ ആരോഗ്യനിലയില്‍ പ്രതീക്ഷിച്ച പുരോഗതിയില്ല

Posted by:
Published: Thursday, March 15, 2012, 14:33 [IST]

 Jagathy Recovering Well Post Surgery Aid0032
 

കോഴിക്കോട്: കഴിഞ്ഞ ശനിയാഴ്ച കാലിക്കട്ട് സര്‍വകലാശാലക്കടുത്ത് ചേളാരി പാണമ്പ്രയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത സിനിമാതാരം ജഗതി ശ്രീകുമാറിന്റെ ആരോഗ്യ നില തൃപ്തികരമെങ്കിലും പ്രതീക്ഷിച്ച പുരോഗതി ഇല്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഈ സാഹചര്യത്തില്‍ വെന്റിലേറ്ററില്‍ കുറച്ചുകൂടി തുടരേണ്ടിവരുമെന്നാണ് ഡോക്ടര്‍ അറിയിച്ചിരിയ്ക്കുന്നത്.

ബുധനാഴ്ച ഇടുപ്പെല്ലിനും വലതുകാലിനും വലതുകൈക്കും ശസത്രക്രിയ നടത്തിയിരുന്നു. ഇത് പൂര്‍ണ വിജയമാണ്‌രാവിലെ പതിനൊന്നിന് തുടങ്ങിയ ശസത്രക്രിയ വൈകീട്ട് ആറിനാണ് അവസാനിച്ചത്.

ഇപ്പോള്‍ ഐസിയുവില്‍ കഴിയുന്ന ജഗതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോഴും ശ്വാസോച്ഛ്വാസം നടത്തുന്നത്. എന്നാല്‍ ശ്വാസോച്ഛ്വാസം സാധാരണ നിലയിലേക്ക് എത്തിയതിനാല്‍ വെന്റിലേറ്ററിന്റെ സഹായം 75 ശതമാനം ഇതിനകം പിന്‍വലിച്ചിട്ടുണ്ട്.

ശേഷിക്കുന്നത് അടുത്ത ദിവസങ്ങളിലായി എടുത്തുമാറ്റും. സ്പര്‍ശിയ്ക്കുമ്പോള്‍ വിളിയ്ക്കുമ്പോഴും ശരീരം പ്രതികരിയ്ക്കുന്നുണ്ട്. സെഡേഷന്‍ കുറച്ചുകൊണ്ട് വരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

English summary
The procedure lasted more than seven hours where doctors tried to fix his injured hip, thighs and shoulder bones
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST