Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കൂടുതല്‍ പേര്‍ യുഡിഎഫിലേക്ക്:പിസി ജോര്‍ജ്

Posted by:
Published: Thursday, March 15, 2012, 16:12 [IST]

 Pc George Udf Ldf Vs Chadrappan Cpi Aid0199
 

കൊച്ചി: കേരളത്തിലെ മുന്നണി ബന്ധങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. നെയ്യാറ്റിന്‍കര എംഎല്‍എയായിരുന്ന ശെല്‍വരാജിന്റെ രാജി മാലപ്പടക്കം പൊട്ടുന്നതിന്റെ ആരംഭമാണെന്നു പറഞ്ഞ അദ്ദേഹം, എല്‍ഡിഎഫ് വിട്ടു പോരാന്‍ എംഎന്‍ ഗോവിന്ദന്‍ നായര്‍ കാണിച്ച ചങ്കൂറ്റം സിപിഐ നേതാവ് ചന്ദ്രപ്പന് ഉണ്ടോ എന്നു ചോദിച്ചു.

മുങ്ങുന്ന കപ്പലായ എല്‍ഡിഎഫില്‍ നിന്നും സിപിആയെ പുറത്തേക്ക് കൊണ്ടുവരാനുലഌആര്‍ജവം സികെ ചന്ദ്രപ്പന്‍ കാണിക്കണം, പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.

40 വര്‍ഷത്തെ ചരിത്രമുള്ള ഇടതുപക്ഷ മുന്നണി ബന്ധങ്ങള്‍ അവസാനിക്കാറായി. പിണറായി നയിക്കുന്ന മാര്‍ക്കിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ചന്ദ്രചൂഢന്റെ ആര്‍എസ്പിയും പുറത്തു വരും. ആദര്‍ശ ശുദ്ധിയുള്ള ആര് വന്നാലും യൂഡിഎഫ് സ്വീകരിക്കണം.

വിഎസ് അഴിമതിക്കാരനും, സ്വജനപക്ഷപാതിയും ആണെന്നും, അദ്ദേഹത്തെ കുറിച്ചുള്ള തന്റെ മനസ്സിലെ ബിംബം തകര്‍ന്നു എന്നും പിസി ജോര്‍ജ് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

English summary
More persons will come out of LDF, said Chief Wip, PC George here at Cochin in a Press Conference. He also stated that Chandrappan should show the courage to come out of LDF.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
England: 291 / 7, 85.1 Overs