Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ജഗതി: അപകടകാരണത്തെ കുറിച്ച് സൂചന

Posted by:
Published: Friday, March 16, 2012, 10:50 [IST]

 Actor Jagathy Sreekumars Condition Stable Aid0167
 

കോഴിക്കോട്: താന്‍ ഉറങ്ങിയതു മൂലമല്ല അപകടമുണ്ടായതെന്ന് നടന്‍ ജഗതി ശ്രീകുമാറിന്റെ ഡ്രൈവര്‍ അനില്‍ വെളിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ജഗതിയുടെ ഭാര്യ ശോഭയെയാണ് അനില്‍ ഇക്കാര്യം അറിയിച്ചത്.

ഉറക്കത്തില്‍ ജഗതി ചില ശബ്ദങ്ങള്‍ ഉണ്ടാക്കാറുണ്ട്. ചിലപ്പോള്‍ ചുമയ്ക്കുകയും ചിരിക്കുകയും ചെയ്യു. അപകടത്തിന് തൊട്ടു മുന്‍പ് ഇത്തരത്തില്‍ ജഗതി ഒന്ന് ചുമച്ചു. എന്നാല്‍ ജഗതി ഉറങ്ങുകയാണെന്നറിയാതെ അനില്‍ കാര്യമെന്താണെന്ന് അന്വേഷിച്ചു. ഒരു സെക്കന്റ് നേരം തന്റെ ശ്രദ്ധ പതറിപ്പോയി.

ഈ സമയത്ത് എതിരെ വന്ന വാഹനത്തിന്റെ ശക്തിയേറിയ വെളിച്ചം തന്റെ കാഴ്ചയെ മറച്ചുവെന്നും തനിയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതിന് മുന്‍പ് തന്നെ വാഹനം ഡിവൈഡറിലേയ്ക്കിടിച്ചു കയറുകയായിരുന്നുവെന്നും അനില്‍ പറയുന്നു.

അതേസമയം കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജഗതിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ജഗതി ഇടയ്ക്ക് സ്വന്തമായി ശ്വസിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

English summary
The condition of veteran Malayalam actor Jagathy Sreekumar, undergoing treatment in a private hospital after he was seriously injured in a car accident, is stable, doctors said.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 2nd Test at Headingley Fri 24th May Test
Indian Premier League 2013 - 3rd Preliminary Final at Eden Gardens Fri 24th May IPL
Indian Premier League 2013 - Final at Eden Gardens Sun 26th May IPL