Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കൊച്ചി നഗരമധ്യത്തില്‍ യുവതിയെ കഴുത്തറുത്തു കൊന്നു

Posted by:
Published: Friday, March 16, 2012, 9:40 [IST]

 Womans Throat Slit On Busy Road In Kochi Aid0167
 

കൊച്ചി: കൊച്ചി നഗരമധ്യത്തില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്ത യുവതിയെ കഴുത്തറുത്തു കൊന്നു. വ്യാഴാഴ്ച വൈകിട്ട് 6.45നു കലൂര്‍ ജഡ്ജസ് അവന്യു കോര്‍ണറിലാണ് നഗരത്തെ നടുക്കിയ കൊലപാതകം നടന്നത്.

കൊച്ചി ചിലവന്നൂര്‍ തോട്ടയ്ക്കാട് വീട്ടില്‍ സുബയ്യന്റെ മകള്‍ ശ്രീലത(38)യെ സ്‌കൂട്ടറിന്റെ പിന്‍സീറ്റിലിരുന്ന ഭര്‍ത്താവ് കാസര്‍കോട് ഹോസ്ദുര്‍ഗ് ചിറ്റാരിക്കല്‍ കരിമ്പില്‍ വീട്ടില്‍ റെനീഷ്(34) കഴുത്തറുത്തു കൊല്ലുകയായിരുന്നു.

കടവന്ത്രയ്ക്കടുത്തുള്ള ചിലവന്നൂരിലുള്ള വാടക വീട്ടില്‍ നിന്നു സ്‌കൂട്ടറില്‍ വരികയായിരുന്നു ഇരുവരും. കലൂരില്‍ വാഹനം നിര്‍ത്തിയ ഉടന്‍ റെനീഷ് തന്റെ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് ശ്രീലതയുടെ കഴുത്തറുക്കുകയായിരുന്നു. യുവതി നിലത്തു വീണ ഉടന്‍ ഇയാള്‍ സ്‌കൂട്ടര്‍ ഓടിച്ച് സ്ഥലം വിടുകയും ചെയ്തു.

അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന്് പൊലീസ് പറയുന്നു. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തമ്മനത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പ്യൂണാണ് റെനീഷ്. നഗരത്തില്‍ ബ്യൂട്ടീഷ്യനായി ജോലി നോക്കിവരികയായിരുന്നു ശ്രീലത. സംഭവത്തിന് ശേഷം പ്രതി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

English summary
In a shocking incident, a middle aged woman was brutally murdered by a person, who had been living with her for the last six years, near the IGNOU regional office on Kaloor-Kathrikadavu Road on Thursday evening.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, M Chinnaswamy Stadium, Bangalore
Chennai Super Kings decided to field
1st Test , Lord's Cricket Ground, St John's Wood
England: 179 / 6, 57.3 Overs
IPL, Himachal Pradesh Cricket Association Stadium, Dharmasala
Kings XI Punjab won by 50 runs