Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

എംപിയുടെ ഗാര്‍ഡ് യാത്രക്കാരുടെ മേല്‍ മൂത്രമൊഴിച്ചു

Posted by:
Published: Tuesday, March 20, 2012, 16:40 [IST]

 

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപി കാകലി ഘോഷ് ദസ്തിദറിന്റെ ഗാര്‍ഡ് യാത്രക്കാരുടെ മേല്‍ മൂത്രമൊഴിച്ചതായി പരാതി. രാജധാനി എക്‌സ്പ്രസില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.

കൊല്‍ക്കത്ത ഹൈക്കോടതിയിലെ അഭിഭാഷകനായ ആര്യക് ദത്തയാണ് പരാതിക്കാരന്‍. ഒരു കക്ഷിയ്‌ക്കൊപ്പം അലഹബാദിലേയ്ക്ക് പോവുകയായിരുന്നു ആര്യക്. പത്തൊന്‍പതാം നമ്പര്‍ ബര്‍ത്തിലുണ്ടായിരുന്ന ആള്‍ താന്‍ കാകലി ഘോഷിന്റെ അംഗരക്ഷകന്‍ ആണെന്ന് അറിയിക്കുകയായിരുന്നു.

ഉറങ്ങാന്‍ കിടന്ന ദത്ത താഴെ ബര്‍ത്തില്‍ കിടന്ന തന്റെ കക്ഷിയുടെ മേല്‍ ഗാര്‍ഡ് മൂത്രമൊഴിക്കുന്നത് കണ്ട് ഉണരുകയായിരുന്നു. ഗാര്‍ഡ് മദ്യപിച്ചിരുന്നതായി ദത്ത പറയുന്നു. ഇയാളെ തടയാന്‍ താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

തന്റെ ബാഗിന് മുകളിലും ഇയാള്‍ മൂത്രമൊഴിച്ചു. വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഗാര്‍ഡ് തോക്ക് കാണിച്ച് തങ്ങളെ ഭീഷണിപ്പെടുത്തി. പിന്നീട് തങ്ങള്‍ ടിടിഇയെ വിവരമറിയിക്കുകയും അലഹബാദ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തുവെന്ന് ദത്ത. എന്നാല്‍ കാകലി ഘോഷ് സംഭവത്തെ പറ്റി പ്രതികരിച്ചിട്ടില്ല.

English summary
A bodyguard of Trinamool Congress MP Kakoli Ghosh Dastidar allegedly urinated on two passengers on the Rajdhani Express early on Monday. He then pulled out his service revolver and threatened them into silence.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter