പാരീസ്: ഫ്രാന്‍സിലെ തൗലോസില്‍ ജൂതവംശജരുടെ സ്‌കൂളില്‍ അജ്ഞാതന്റെ വെടിയേറ്റ് മൂന്ന് കുട്ടികളും ഒരു അധ്യാപകനും കൊല്ലപ്പെട്ടു. കഴിഞ്ഞ ആഴ്ചയിലുണ്ടായ വെടിവയ്പ്പുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.
വടക്കേ ആഫ്രിക്കകാരായ മൂന്ന് പട്ടാളക്കാര്‍ കഴിഞ്ഞ ആഴ്ചയിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകത്തിനുപയോഗിച്ച അതേ തോക്കും സ്‌കൂട്ടറുമാണ് സ്‌കൂളിലുണ്ടായ വെടിവയ്പ്പിനും ഉപയോഗിച്ചിരിക്കുന്നത്.
സംഭവത്തില്‍ അനുശോചിച്ച് ഫ്രാന്‍സിലെ സ്‌കൂളുകളില്‍ ചൊവ്വാഴ്ച രാവിലെ ഒരു മിനിറ്റ് മൗനപ്രാര്‍ഥന നടത്തി. രാവിലെ എട്ടു മണിയോടെ സ്‌കൂളിന് പുറത്ത് പിക്ക് അപ് പോയിന്റില്‍ നില്‍ക്കുകയായിരുന്നവര്‍ക്കു നേരെ കറുത്ത മോട്ടോര്‍സൈക്കിളിലെത്തിയയാള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.




























