കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശാഭിമാനി ഏപ്രില്‍ ഫൂളില്‍ കുരുങ്ങി

  • By Nisha Bose
Google Oneindia Malayalam News

Paper Cutting
കൊച്ചി: വിഡ്ഢി ദിനത്തില്‍ തങ്ങളുടെ വായനക്കാരെ ഒന്നു പറ്റിക്കണമെന്ന ഉദ്ദേശം മാത്രമേ ഗോള്‍ ഡോട്ട് കോം എന്ന സൈറ്റിനുണ്ടായിരുന്നുള്ളൂ. എന്നാല്‍ അവരുടെ കെണിയില്‍ വീണതാകട്ടെ സിപിഎമ്മിന്റെ പാര്‍ട്ടിപത്രവും. ഐവറികോസ്റ്റ് സൂപ്പര്‍താരം ദ്രോബ്ഗ കൊല്‍ക്കത്ത മോഹന്‍ബഗാനുമായി കരാര്‍ ഒപ്പിട്ടെന്നായിരുന്നു ഗോള്‍ ഡോട്ട് കോം പടച്ചുവിട്ടത്.

ദ്രോബ്ഗയെ കുറിച്ച് കേട്ടിട്ടുള്ളവര്‍ക്കൊക്കെ ഇതൊരു ഗംഭീരന്‍ ഏപ്രില്‍ ഫൂളാണെന്ന് മനസ്സിലാക്കാനാവും. സച്ചിനെ കെനിയന്‍ ടീം വാങ്ങി എന്നതു പോലൊരു മണ്ടത്തരം തന്നെയാണ് ഗോള്‍ ഡോട്ട് കോമിലും വന്നത്.

എന്നാല്‍ നുണ, ചതി, വഞ്ചന മുതലായ വാക്കുകള്‍ പാര്‍ട്ടി നിഘണ്ടുവില്‍ ഇല്ലാത്തതു കൊണ്ടാവണം ദേശാഭിമാനി കേട്ടപാതി കേള്‍ക്കാത്ത പാതി വാര്‍ത്ത അതുപോലെ അടിച്ചു വിട്ടു.

ദ്രോബ്ഗയെ കുറിച്ചും മോഹന്‍ബഗാനെ കുറിച്ചും ഒന്നുമറിയില്ലാത്ത പാവങ്ങള്‍ക്കു വേണ്ടി ഗോള്‍ ഡോട്ട് കോം ലേഖകന്‍ വാര്‍ത്തയുടെ അവസാനഭാഗത്ത് ഏപ്രില്‍ ഫൂള്‍ എന്നെഴുതിയിരുന്നു. എന്നാല്‍ ഇതും ദേശാഭിമാനി കണ്ടില്ല.

ഹോട്ട്‌ഡോഗ് മത്സരത്തെ പട്ടിതീറ്റ മത്സരമെന്നെഴുതി അബദ്ധം പറ്റിയ പാര്‍ട്ടി പത്രം ഇതുകൊണ്ടൊന്നും തളരില്ല. നേര് നേരത്തെ ജനങ്ങളിലേയ്‌ക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും.

English summary
Deshabhimani mistakenly translated an April fool news.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X