കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണം: ഇറക്കുമതി ചുങ്കം പിന്‍വലിക്കുന്നത് അപകടം

Google Oneindia Malayalam News

Gold Bar
മുംബൈ: സ്വര്‍ണത്തിനു ചുമത്തിയ അധിക നികുതി പിന്‍വലിക്കുന്നതിനുവേണ്ടി സമരം നടത്തുന്ന ജ്വല്ലറി മുതലാളിമാര്‍ 1991ലുണ്ടായ അനുഭവം മറക്കരുതെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാമ്പത്തിക പ്രതിസന്ധി നിലനിന്നിരുന്ന അക്കാലത്ത് വെറും മൂന്നാഴ്ച പെട്രോള്‍ ഇറക്കുമതി ചെയ്യാനുള്ള വിദേശകറന്‍സി മാത്രമേ ഇന്ത്യയുടെ പക്കലുണ്ടായിരുന്നുള്ളൂ. ഒടുവില്‍ ഗതികെട്ട് ഐഎംഎഫില്‍ സ്വര്‍ണം പണയം വെച്ചാണ് എണ്ണയ്ക്കുള്ള പണം ഇന്ത്യ കണ്ടെത്തിയത്.

സ്വര്‍ണത്തിന് നികുതി ചുമത്തിയത് എന്തിന്?

എണ്ണ കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് സ്വര്‍ണമാണ്. ഇതില്‍ എണ്ണ എന്നത് അത്യാവശ്യവും സ്വര്‍ണം എന്നത് ആവശ്യവുമാണ്. ആഗോള സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ എണ്ണ വില ക്രമാതീതമായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ ആറു മാസത്തിലധികം ഇറക്കുമതി ചെയ്യാനുള്ള ഡോളര്‍ റിസര്‍വ് ഇന്ത്യക്കുണ്ട്. വില വര്‍ധിപ്പിക്കുന്നതിനാല്‍ ഡോളര്‍ ശേഖരം ഇനിയും ഉയര്‍ത്തേണ്ടതുണ്ട്.

സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ജ്വല്ലറികള്‍ ഡോളറിലാണ് പണം നല്‍കേണ്ടത്. സ്വാഭാവികമായും ഡോളറിനുള്ള ഡിമാന്റ് വര്‍ധിക്കുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യും. ഡോളര്‍ ശേഖരത്തില്‍ വന്‍ കുറവുണ്ടാകുന്നുവെന്നതാണ് ഏറ്റവും വലിയ പോരായ്മ. സ്വര്‍ണത്തിന്റെ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തുകയല്ല സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. പകരം ഇറക്കുമതി നിരുത്സാഹപ്പെടുത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ധനകാര്യമന്ത്രി പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ഇറക്കുമതി ചുങ്കം രണ്ടു ശതമാനത്തില്‍ നിന്നു നാലുശതമാനമാക്കിയപ്പോള്‍ ഒരു ശതമാനം അധിക എക്‌സൈസ് നികുതിയും ചുമത്തിയിരുന്നു. ഇതില്‍ എക്‌സൈസ് നികുതി കുറയ്ക്കുകയോ പിന്‍വലിക്കുകയോ ചെയ്യുന്നതില്‍ തെറ്റില്ല.

ആഭരണത്തിനൊപ്പം സുരക്ഷിതമായ നിക്ഷേപമാണെന്ന തിരിച്ചറിവും വായ്പയ്ക്ക് വ്യാപകമായി സ്വര്‍ണം ഉപയോഗിക്കുന്നതും സാമ്പത്തിക മേഖലയില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതും സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. എക്‌സൈസ് നികുതിയില്‍ വര്‍ധനവ് വരുത്തിയും സ്വര്‍ണം പണയ സ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിട്ടതും ഇതിന്റെ ഭാഗമായാണ്.

ഇറാനെ അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ആക്രമിക്കുയാണെങ്കില്‍ എണ്ണവില ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ നിലവിലുള്ള കരുതല്‍ ധനം മൂന്നു മാസത്തിനു മാത്രമേ ഉപകരിക്കുകയുള്ളൂ. എണ്ണ വില വര്‍ധിക്കുന്നത് രാജ്യത്ത് ഭക്ഷ്യവിലപ്പെരുപ്പത്തിനും പണപ്പെരുപ്പത്തിലേക്ക് നയിക്കും. രാജ്യം സാമ്പത്തികമായി കനത്ത പ്രതിസന്ധിയിലേക്ക് നീങ്ങും.

ഓഹരി വിപണിയിലുണ്ടായ ഇടിവ് യൂറോപ്പ്, അമേരിക്ക മേഖലകളില്‍ സ്വര്‍ണത്തിനുള്ള ഡിമാന്റ് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു നിയന്ത്രണമില്ലെങ്കില്‍ വിലകൂടിയ സ്വര്‍ണം ഉള്ള ഡോളറെല്ലാം ചെലവാക്കി വാങ്ങി കൊണ്ടുവരും. ജ്വല്ലറിക്കാര്‍ ലാഭമുണ്ടാക്കുമെങ്കിലും രാജ്യം പ്രതിസന്ധിയിലേക്ക് നീങ്ങും. അസുഖം വന്നിട്ടുചികിത്സിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതല്ലേ അതു വരാതെ നോക്കുന്നത്.

English summary
As jewellers and those associated with the bullion markets continue to be on strike, we need to recount what happened in 1991. In that year, India had to airlift gold to pledge it with the IMF. The nation was almost bankrupt and had foreign exchange reserves to pay for just three weeks of oil imports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X