Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഷാരൂഖിനെ തടഞ്ഞതിന് ഖേദപ്രകടനം

Posted by:
Published: Saturday, April 14, 2012, 11:59 [IST]

 Shahrukh Detention Us Denies Racial Profiling Aid0032
 

ന്യൂയോര്‍ക്ക്: ബോളിവുഡ് താരം ഷാരൂഖ് ഖാനെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ യുഎസ് ഇമിഗ്രേഷന്‍ ഓഫിസര്‍മാര്‍ രണ്ടു മണിക്കൂറിലേറെ തടഞ്ഞുവച്ച സംഭവത്തില്‍ ഖേദപ്രകടനം. അദ്ദേഹത്തെ വംശീയമായ കാരണങ്ങളാല്‍ തടഞ്ഞു വച്ചിട്ടില്ലെന്ന് യുഎസ് ദേശീയ വകുപ്പ് വക്താവ് മാര്‍ക് ടോണര്‍ അറിയിച്ചു.

വിമാനത്താവളത്തില്‍ പരിശോധനയ്ക്കായി ചെറിയ താമസം മാത്രമാണ് ഉണ്ടായത്. അദ്ദേഹത്തെപ്പോലെ അറിയപ്പെടുന്ന കലാകാരന് ബുദ്ധിമുട്ടുണ്ടായതില്‍ അഗാധമായ ഖേദമുണ്ട്. ഇതിനെ വംശീയമായി കാണരുത്.

ആയിരക്കണക്കിന് മുസ്‌ലിങ്ങള്‍ ദിവസേന യുഎസ് വിമാനത്താവളങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. അവരെയൊന്നും തടഞ്ഞുവയ്ക്കുന്ന പതിവില്ല. ഷാറൂഖിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത് സാങ്കേതികമായ താമസം മാത്രമാണെന്നും ടോണര്‍ പറഞ്ഞു.

ഷാരൂഖിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ യുഎസ് പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയിലെ യുഎസ് മിഷന്‍ ഉപമേധാവി ഡൊണാള്‍ഡ് ലുവിനെ അമേരിക്കയുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി ജാവേദ് അഷ്‌റഫ് ആണ് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്.

വിഷയം ഉന്നതതല ശ്രദ്ധയില്‍പെടുത്താന്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ നിരുപമ റാവുവിനോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

English summary
The US has ruled out any pattern or racial profiling in the detention of Bollywood actor Shah Rukh Khan twice in the US in the past three years.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST