Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കൂടംകുളം പാര്‍ട്ടി വിലക്കില്ലെന്ന് വിഎസ്

Posted by:
Published: Sunday, April 15, 2012, 14:42 [IST]

 Koodamkulam Vs Cpm No Embargo Aid0178
 

തിരുവനന്തപുരം: കൂടംകുളത്തെ ആണവവിരുദ്ധ സമരപരിപാടികളുമായി സഹകരിക്കുന്നതിന് പാര്‍ട്ടി വിലക്കില്ലെന്ന് വിഎസ് അച്യുതാനന്ദന്‍.

എന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. ആണവനിലയത്തിനെതിരേയുള്ള സമരത്തില്‍ വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കുന്നതിനെ തമിഴ്‌നാട് സിപിഎം നേതൃത്വം എതിര്‍ക്കുന്നുണ്ട്.

ദേശീയ തലത്തില്‍ സിപിഎം ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെങ്കിലും സംസ്ഥാന പാര്‍ട്ടി നേതൃത്വം ആണവകേന്ദ്രം വേണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വിഎസിനെ പോലുള്ള സമുന്നതനായ നേതാവ് സമരപന്തലിലെത്തുന്നത് സംസ്ഥാന ഘടകത്തിന് ക്ഷീണമാകുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്.

ഭരണമുന്നണിയിലെ തമ്മിലടിയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇത് ജനങ്ങള്‍ അധികകാലം വെച്ചു പൊറുപ്പിക്കില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ എത്രനാള്‍ തുടരുമെന്ന കാര്യത്തില്‍ തന്നെ സംശയം നിലനില്‍ക്കുന്നുണ്ട്.

മന്ത്രിസഭാ പുനസംഘടനയും അഞ്ചാം മന്ത്രി വിവാദവും യുഡിഎഫിന്റെ തനിനിറം തുറന്നുകാട്ടി. സര്‍ക്കാറിനെതിരേ അതിശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകും-തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ വിഎസ് മുന്നറിയിപ്പ് നല്‍കി.

English summary
V S Achuthanandhan clarified that the party has not prevented him from taking part in the protests against the Koodankulam project
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 2nd Test at Headingley Fri 24th May Test
Indian Premier League 2013 - 3rd Preliminary Final at Eden Gardens Fri 24th May IPL
Indian Premier League 2013 - Final at Eden Gardens Sun 26th May IPL