Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ജലന്ധറില്‍ 4നില കെട്ടിടം തകര്‍ന്നുവീണു

Posted by:
Published: Monday, April 16, 2012, 9:33 [IST]

 Factory Building Collapses Jalandhar Aid0032
 

ജലന്ധര്‍: പഞ്ചാബിലെ ജലന്ധറില്‍ഫാക്ടറി കെട്ടിടം തകര്‍ന്നു വീണ് ഒരു മരണം. അവശിഷ്ടങ്ങള്‍ക്കിടയില്‍ 30 ലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജലന്ധറിനു സമീപം ഒരു പുതപ്പ് നിര്‍മാണ ഫാക്ടറിയിലാണ് അപകടമുണ്ടായത്.

ഞായറാഴ്ച രാത്രിയാണ് നാല് നിലയുള്ള കെട്ടിടം തകര്‍ന്നുവീണത്. അതേസമയം, കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു 40 ഓളം പേരെ രക്ഷപെടുത്തിയതായി ജലന്ധര്‍ ഡിസിപി പ്രിയാങ്ക് ഭാരതി അറിയിച്ചു. സൈന്യവും ഫയര്‍ഫോഴ്‌സുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ഇതിനിടെ, അപകടസമയത്ത് കെട്ടിടത്തിനുള്ളില്‍ എഴുപതോളം പേര്‍ ജോലിയെടുത്തിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിയോടെ ഫാക്ടറി കെട്ടിടം അപ്പാടെ ഇടിഞ്ഞുവീഴുകയായിരുന്നു. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് സൂചനയുണ്ട്. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

English summary
Several workers were feared trapped under debris after a four-storeyed factory building collapsed in Punjab's Jalandhar city, 150 km from state capital Chandigarh.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 2 , Eden Gardens, Kolkata
Mumbai Indians won by 4 wickets
2nd Test , Headingley, Leeds
Play stopped for day.